Asianet News MalayalamAsianet News Malayalam

മൊഞ്ചേറ്റി എത്തി പുതിയ ഫസിനോ; കരുത്ത് കൂടിയ എന്‍ജിനുമായി കുതിക്കാം

ഫസിനോ ഡ്രം വേരിയന്റ് മെറ്റാലിക് ബ്ലാക്ക്, മാറ്റ് ബ്ലൂ, സിയാന്‍ ബ്ലൂ, ഡിസ്‌ക് വേരിയന്റില്‍ വിവിഡ് റെഡ്, മെറ്റാലിക് ബ്ലാക്ക്, യെല്ലോ കോക്ടെയ്ല്‍, മാറ്റ് ബ്ലൂ, സിയാന്‍ ബ്ലൂ എന്നീ നാല് നിറങ്ങളിലും ഡാര്‍ക്ക് മാറ്റ് ബ്ലൂ, കോപ്പര്‍ എന്നീ രണ്ട് നിറങ്ങളില്‍ രണ്ട് വേരിയന്‍റുകളും ലഭിക്കും

new yamaha fascino launched
Author
Delhi, First Published Dec 20, 2019, 1:34 PM IST

ദില്ലി: ജാപ്പനീസ് ഇരുചക്രവാഹനിര്‍മ്മാതാക്കളായ യമഹയുടെ ജനപ്രിയ സ്‌കൂട്ടര്‍ ഫസിനോയുടെ 125 സിസി മോഡലിന്‍റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. കരുത്ത് കൂടിയ എന്‍ജിനൊപ്പം ഡിസൈനിലും മാറ്റങ്ങളോടെയാണ് പുതിയ ഫസിനോ എത്തുന്നത്.  ഫസിനോ ഡ്രം വേരിയന്റ് മെറ്റാലിക് ബ്ലാക്ക്, മാറ്റ് ബ്ലൂ, സിയാന്‍ ബ്ലൂ, ഡിസ്‌ക് വേരിയന്റില്‍ വിവിഡ് റെഡ്, മെറ്റാലിക് ബ്ലാക്ക്, യെല്ലോ കോക്ടെയ്ല്‍, മാറ്റ് ബ്ലൂ, സിയാന്‍ ബ്ലൂ എന്നീ നാല് നിറങ്ങളിലും ഡാര്‍ക്ക് മാറ്റ് ബ്ലൂ, കോപ്പര്‍ എന്നീ രണ്ട് നിറങ്ങളില്‍ രണ്ട് വേരിയന്‍റുകളും ലഭിക്കും. 66,430 മുതല്‍ 69,930 രൂപ വരെയാണ് സ്‍കൂട്ടറിന്‍റെ എക്സ്ഷോറൂം വില. 

സ്റ്റാന്റേഡ് ഡ്രം, സ്റ്റാന്റേര്‍ഡ് ഡിസ്‌ക്, DKX ഡ്രം, DLX ഡിസ്‌ക് എന്നീ നാല് വേരിയന്റുകളിലാണ് ഫസിനോ എത്തുക. പുതിയ ഫാസിനോയില്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് സമീപത്തായി ബൂമറാങ്ങ് ഷേപ്പില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പും, ബ്ലാക്ക് ഫിനീഷിങ്ങ് റെയില്‍ ഗ്രാബും, അലോയി വീലുകളും ഫസിനോയെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നതാകും.

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള പുതിയ 125 എന്‍ജിനാണ് ഈ ഫസിനോയുടെ ഹൃദയം. 8.2 പിഎസ് പവറാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 58 കിലോമീറ്റര്‍ മൈലേജാണ് കമ്പനിയുടെ വാഗ്‍ദാനം. മുന്‍ മോഡലിനെക്കാള്‍ 16 ശതമാനം അധികം മൈലേജാണിത്.

ഫ്യുവല്‍ ഫില്ലറിന്റെ സ്ഥാനം സീറ്റിനടിയില്‍ നിന്ന് മാറ്റി. സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ കീ, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ ഓഫ് സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ഫസിനോ 125-നെ മുന്‍ മോഡലില്‍ നിന്ന് കൂടുതല്‍ മികച്ചതാക്കും.

വാഹനത്തിന്റെ ഭാരം മുന്‍ മോഡലിനെക്കാള്‍ നാല് കിലോ കുറച്ചിട്ടുണ്ട്. 99 കിലോയാണ് പുതിയ ഫസിനോയുടെ ഭാരം. മുന്നില്‍ 12 ഇഞ്ച് ടയും പിന്നില്‍ 10 ഇഞ്ച് ടയറുമാണ് നല്‍കിയിട്ടുള്ളത്. മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രമ്മുമാണ് ബ്രേക്ക്. യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. 2015ലാണ് ആദ്യ ഫസിനോയെ ഇന്ത്യന്‍ നിരത്തില്‍ യമഹ അവതരിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios