Asianet News MalayalamAsianet News Malayalam

ന്യൂയോർക്ക് ഓട്ടോ ഷോ ഓഗസ്റ്റില്‍ നടക്കും

കൊവിഡ്-19 മഹാമാരിയെ തുടർന്ന് മാറ്റിവച്ച ന്യൂയോർക്ക് ഓട്ടോ ഷോ 2020 ഓഗസ്റ്റ് 28 നും സെപ്റ്റംബർ 6 നും ഇടയിൽ നടത്താൻ തീരുമാനം. 

New York Auto Show 2020 Rescheduled For August
Author
Mumbai, First Published Apr 26, 2020, 6:30 PM IST

കൊവിഡ്-19 മഹാമാരിയെ തുടർന്ന് മാറ്റിവച്ച ന്യൂയോർക്ക് ഓട്ടോ ഷോ 2020 ഓഗസ്റ്റ് 28 നും സെപ്റ്റംബർ 6 നും ഇടയിൽ നടത്താൻ തീരുമാനം. ഈ വർഷം ഏപ്രിൽ 10 നും 19 നും ഇടയിൽ നടക്കേണ്ടിയിരുന്ന ഓട്ടോ ഷോയാണ് മാറ്റിയത്.

ന്യൂയോർക്ക് ഓട്ടോ ഷോയുടെ ഉടമസ്ഥരും സംഘാടകരുമായ ഗ്രേറ്റർ ന്യൂയോർക്ക് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷനാണ് ഷോ നീട്ടി വയ്ക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 26, ഓഗസ്റ്റ് 27 തീയതികളിൽ ന്യൂയോർക്കിലെ ജാവിറ്റ്സ് കൺവെൻഷൻ സെന്ററിൽ പരിപാടി മാധ്യമങ്ങൾക്കും മറ്റ് മാധ്യമപ്രവർത്തകർക്കും വേണ്ടി തുറന്നിരിക്കും. 120 വർഷമായി മുടങ്ങാതെ നടക്കുന്ന ഈ ഷോ തുടർന്നും മുമ്പോട്ട് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഓട്ടോ ഷോ ടീം. 

കൊറോണയെ തുടര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ജനീവ മോട്ടോര്‍ ഷോയുടെ 2020 എഡിഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ നടത്താനിരുന്ന മോട്ടോര്‍ ഷോയുടെ 90-ാമത് എഡീഷനാണ് റദ്ദാക്കിയത്. 

ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം ഒരുക്കുന്നതിന് മുന്നോടിയായ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ മാധ്യമങ്ങള്‍ക്കായുള്ള വാഹന പ്രദര്‍ശനം ആരംഭിക്കേണ്ടതായിരുന്നു. 

മോട്ടോര്‍ ഷോ തുടരുമെന്നു തന്നെയാണ് തുടക്കത്തില്‍ സംഘാടകര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അവസാനം ഈ വര്‍ഷത്തെ മോട്ടോര്‍ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവന്റ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെയ്ക്കാനും സംഘാടകര്‍ തയ്യാറായില്ല. 

ഈ വർഷം ഓഗസ്റ്റ് 16-ൽ നടക്കേണ്ടിയിരുന്ന പെബിൾ ബീച്ച് കോൺകോർസ് ഡി എലഗൻസിന്റെ 2020 പതിപ്പും റദ്ദാക്കി. പ്രദർശനം 2021 ഓഗസ്റ്റ് 15 ന് പുനക്രമീകരിച്ചു. 

Follow Us:
Download App:
  • android
  • ios