ആഗോള തലത്തില്‍ ഡി-മാക്സിന്റെ മൂന്നാംതലമുറ മോഡലാണിത്.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ പുതിയ ഡി-മാക്സ് പിക്കപ്പ് ട്രക്കിനെ അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഡി-മാക്സിന്റെ മൂന്നാംതലമുറ മോഡലാണിത്. റഗുലര്‍ കാബ്, സ്പേസ് കാബ്, ക്ര്യൂ കാബ് എന്നീ വേരിയന്റുളില്‍ രണ്ടാംതലമുറ ഡി-മാക്സില്‍ നിന്നും രൂപത്തിലും മറ്റും ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ വാഹനം തായ്‍ലന്‍ഡിലാണ് അവതരിപ്പിച്ചത്. 

150 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 190 എച്ച്പി പവറും 450 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഡി-മാക്സിന്‍റെ ഹൃദയം. 

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 5265 എംഎം നീളവും 1870 എംഎം വീതിയും 1790 എംഎം ഉയരവും 3125 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. വലിയ ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്‍ ലൈറ്റ്, വ്യത്യസ്തമായ ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീല്‍, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.