പുത്തന്‍ നിസാന്‍ എക്‌സ്-ട്രയല്‍ 2021 ല്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പുതുതലമുറ എക്‌സ്-ട്രയലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു.  2021-ല്‍ പുറത്തിറങ്ങുന്ന ഈ വാഹനം ആദ്യം ബ്രസീലിലായിരിക്കും എത്തുക.  

പുതിയ വാഹനത്തിന്‍റെ പിന്നില്‍ ചെറിയ ടെയ്ല്‍ലാമ്പ് ക്ലെസ്റ്റര്‍, ഹാച്ച്‌ഡോറിന്റെ മധ്യത്തിലായി വാഹനത്തിന്റെ ലോഗോയുടെ മോഡല്‍ ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയിലേത് പോലെ നമ്പര്‍ പ്ലേറ്റിന്റെ സൈഡിലായി വേരിയന്റും ഡ്രൈവ് മോഡും രേഖപ്പെടുത്തും. സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറും പിന്നിലെ പുതുമയാണ്. 

നിലവിലുള്ള മോഡലിനെക്കാള്‍ അഗ്രസീവ് ഭാവമുള്ള വാഹനമാണ്‌ ചിത്രങ്ങള്‍ അനുസരിച്ച് പുതിയ എക്‌സ്-ട്രയല്‍. ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള വി-മോഷന്‍ ഗ്രില്‍, കമ്പനിയുടെ പുതിയ ലോഗോ, ഗ്ലോബല്‍ കാറുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി ബോഡിയിലും ബംമ്പറിലുമായി ഡ്യുവല്‍ സെറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍ എന്നിവ മുന്നിലെ ഡിസൈന്‍ മാറ്റങ്ങളാണ്. 

നിസാന്റെ നാച്വറലി ആസ്പയേഡ് 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആയിരിക്കും പുതിയ മോഡലിലും നല്‍കുകയെന്നാണ് സൂചന. അതേസമയം, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും ഇത്തവണ എക്‌സ്-ട്രയലിന് കരുത്തേകുമെന്നും സൂചനയുണ്ട്.എത്തുക.

അമേരിക്കയില്‍ നിസാന്‍ എത്തിച്ചിട്ടുള്ള റോഗ് എന്ന എസ്‌യുവിയാണ് 2021 എക്‌സ്-ട്രയല്‍ ആകുന്നതെന്നും സൂചനയുണ്ട്. കറുപ്പില്‍ കുളിച്ച അകത്തളത്തില്‍ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ എസി, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങ്, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയാണ് നല്‍കുക.