Asianet News MalayalamAsianet News Malayalam

നിയോസ് ബിഎസ് 6 ഡീസല്‍ വിപണിയില്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന്‍റെ  ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിനെ വിപണിയില്‍ എത്തിച്ചു. 

Nios BS6 Launched In Market
Author
Mumbai, First Published May 9, 2020, 11:35 AM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന്‍റെ  ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിനെ വിപണിയില്‍ എത്തിച്ചു. ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ നേരത്തെ നല്‍കിയിരുന്നു. ബിഎസ് 6 ഡീസല്‍ വേര്‍ഷന്റെ മാഗ്‌ന വേരിയന്റിന് 6,75,090 രൂപയും സ്‌പോര്‍ട്‌സ് എഎംടി വേരിയന്റിന് 7,90,350 രൂപയും ആസ്റ്റ വേരിയന്റിന് 8,04,450 രൂപയുമാണ് എക്‌സ് ഷോറൂം വില.

1.2 ലിറ്റര്‍ (1,886 സിസി) ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 1,750 നും 2,250 നുമിടയില്‍ ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. അതേസമയം സ്‌പോര്‍ട്‌സ് വേരിയന്റിന് എഎംടി ഗിയര്‍ബോക്‌സ് ലഭിക്കും.

വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയവ ബിഎസ് 6 ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിലെ ഫീച്ചറുകളാണ്.

എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഇബിഡി സഹിതം എബിഎസ്, ഇമ്മൊബിലൈസര്‍, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഡ്രൈവര്‍ക്ക് സീറ്റ്‌ബെല്‍റ്റ്, ഡ്രൈവര്‍ക്കും കോ ഡ്രൈവര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.
2019 ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടായി ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്. ഗ്രാന്‍ഡ് ഐ10 നിയോസ് 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ നല്‍കി അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു.  

ദ അത്‌ലറ്റിക്ക് മിലേനിയല്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.2 ലീറ്റര്‍, പെട്രോള്‍ എന്‍ജിനും 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഐ 10 നിയോസില്‍ ഉള്ളത്.

പെട്രോള്‍ എന്‍ജിന് 83 പിഎസ് കരുത്തും 11.6 കെജിഎം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 75 പിഎസ് കരുത്തും 19.4 എന്‍എം ടോര്‍ക്കുമുണ്ട്. ഇരു എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എഎംടി ഗിയര്‍ബോക്‌സുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 20.7 മൈലേജും ഡീസല്‍ മോഡലിന്  ലീറ്ററിന് 26.2 മൈലേജുമാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.  

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

അതോടൊപ്പം എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ വരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios