ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ 2021 മാര്‍ച്ച് മാസത്തില്‍ വിറ്റത്‌ 4012 വാഹനങ്ങള്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ 2021 മാര്‍ച്ച് മാസത്തില്‍ വിറ്റത്‌ 4012 വാഹനങ്ങള്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മോഡലായ മാഗ്‌നൈറ്റ്‌ പുറത്തിറങ്ങിയതിനെ തുടര്‍ന്ന്‌ ആറു ശതമാനത്തിലധികം വളര്‍ച്ചയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിസാന്‍ നേടിയത്‌. കോവിഡ്‌ കമ്പനിയുടെ വളര്‍ച്ചയേയും വിതരണത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടിനാണ്‌ നിസാന്‍ മാഗ്‌നൈറ്റ്‌ പുറത്തിറങ്ങിയത്‌. അതോടൊപ്പം ഉയര്‍ന്ന പരിശീലനം ലഭിച്ച ചാനല്‍ പങ്കാളികള്‍, വെര്‍ച്വല്‍ ഷോറൂം, ഡിജിറ്റല്‍ ഇക്കോസിസ്‌റ്റം എന്നിവ ഉപയോഗിച്ച്‌ നിസാന്‍ ഇന്ത്യ ഉപഭോക്‌തൃ കേന്ദ്രീകൃത സേവനങ്ങള്‍ ശക്‌തിപ്പെടുത്തി. സുസ്‌ഥിര വളര്‍ച്ചയ്‌ക്കായി ഇന്ത്യന്‍ വിപണിയ്‌ക്ക് മുന്‍ഗണന നല്‍കാനും നിക്ഷേപം നടത്താനുമുള്ള നിസാന്‍ നെക്‌സ്റ്റ്‌ തന്ത്രത്തിന്‌ അനുസൃതമാണിത്‌.

ഏപ്രില്‍ ഒന്നു മുതല്‍ നിസാന്‍ വാഹന മോഡലുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു.