Asianet News MalayalamAsianet News Malayalam

"ഞങ്ങള്‍ നിങ്ങളെ സ്‍നേഹിക്കുന്നു.." വണ്ടി സുരക്ഷയെപ്പറ്റി ചോദിച്ച ഇന്ത്യക്കാരനോട് മുതലാളി!

വിദേശത്ത് ഉറപ്പാക്കിയ സുരക്ഷാ സൌകര്യങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലുള്ള മോഡലിനും നല്‍കുന്നുണ്ടോ എന്നു ചോദിച്ച ഉപഭോക്താവിന് മറുപടിയുമായി വണ്ടിക്കമ്പനി മുതലാളി

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating
Author
Mumbai, First Published Feb 23, 2021, 9:31 AM IST

അടുത്തിടെ  ഇന്ത്യന്‍ നിരത്തുകളില്‍ വലിയ സ്വീകാര്യത ലഭിച്ച വാഹനമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്റെ മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. വിലക്കുറവു കൊണ്ടു മാത്രമല്ല ഇപ്പോള്‍ നിസാന്‍റെ പുതിയ ബിഎസ്‍യുവി വാഹന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്, സുരക്ഷകൊണ്ടു കൂടിയാണ്. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയാണ് മാഗ്നൈറ്റ് നേരത്തെ മിന്നുന്ന പ്രകടനം കാഴ്‍ചവച്ചത്. ഇന്‍ഡൊനീഷ്യയില്‍ എത്തിയ മാഗ്നൈറ്റാണ് കഴിഞ്ഞ മാസം ക്രാഷ്‌ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്.

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

ഇപ്പോഴിതാ ഇന്ത്യയിലും പൂര്‍ണ സുരക്ഷിതമാണെന്ന് തെളിയിച്ചിരിക്കുകയാണ് മാഗ്നൈറ്റ്. നിസാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്‍ഡൊനീഷ്യയില്‍ ഉറപ്പാക്കിയ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സുരക്ഷ ഇന്ത്യന്‍ നിരത്തുകളിലുള്ള മഗ്‌നൈറ്റിനും ബാധകമാണോയെന്ന ഒരു ഉപഭോക്താവിന്റെ ട്വീറ്റിന് മറുപടിയായാണ് നിസാന്‍ ഇന്ത്യ സുരക്ഷയുടെ കാര്യം വ്യക്തമാക്കിയതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിക്ക് നിസാന്റെ ഉപയോക്താക്കളോടും കുടുംബങ്ങളോടും പ്രതിബദ്ധതയുണ്ട്. അതുകൊണ്ട് തന്നെ ആസിയാന്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ നിസാന്‍ ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളതും വില്‍പ്പനയ്ക്ക് എത്തിച്ചതുമായി മാഗ്നൈറ്റ് എസ്.യു.വി. ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതാണ് എന്നാണ് നിസാന്‍ ഇന്ത്യ ഉടമയ്ക്ക് ട്വിറ്ററില്‍ മറുപടിയായി കുറിച്ചത്. 

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

ആസിയാന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ കുട്ടികളുടെ സുരക്ഷയില്‍ 16.31 പോയന്റും മുതിര്‍ന്നവരുടെ സുരക്ഷയില്‍ 39.02 പോയന്റും നേടിയാണ് മാഗ്‌നൈറ്റ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്. സേഫ്റ്റി അസിസ്റ്റ് കാറ്റഗറിയില്‍ 15.28 പോയന്റും മാഗ്‌നൈറ്റ് നേടി. ആകെ 70.60 പോയന്റ് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയിൽ എത്തിയിട്ടുള്ളത്. ഡ്യുവല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍,വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയവയാണ് സുരക്ഷ സംവിധാനങ്ങൾ. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ ഇന്തോനേഷ്യന്‍ പതിപ്പാണ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത്. 

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  

അതേസമയം മാഗ്‌നൈറ്റിന്റെ ബുക്കിംഗ് ഉയര്‍ന്നതോടെ വാഹനത്തിന്റെ ഡെലിവറി കാലാവധി കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇതിനായി നിര്‍മാണ പ്ലാന്റില്‍ മൂന്നാമതൊരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് നിസാന്‍. ഇതിന്റെ ഭാഗമായി 1,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിനുപുറമെ നിസാന്‍ ഡീലര്‍ഷിപ്പിലും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും നീക്കമുണ്ട്. 

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

ബുക്കിംഗ് നമ്പറുകൾ ശ്രദ്ധേയമാണെങ്കിലും ആദ്യ മാസത്തിൽ മാഗ്നൈറ്റിന്റെ 560 യൂണിറ്റുകൾ മാത്രമേ കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുത്ത വേരിയന്റുകൾക്കായി വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ് എട്ട് മാസം വരെ ഉയർന്നതാണ്. അതുകൊണ്ടു തന്നെ തമിഴ്‌നാട്ടിലെ നിർമാണശാലയിൽ കമ്പനി ഇതിനകം മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇത് ബുക്കിംഗ് കാലയളവ് ഗണ്യമായി കുറയ്ക്കാൻ നിസാനെ സഹായിച്ചേക്കും. അടുത്തിടെ എസ്‌യുവിയുടെ ബേസ് മോഡലിന് മാത്രമായി കമ്പനി വില വർധിപ്പിച്ചിരുന്നു.

പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. 

20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

ഫ്‌ളെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) നിറം ആദ്യമായി നിസാന്‍ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആകര്‍ഷണീയമായ ഹെഡ്‍ലാമ്പുകള്‍, ലൈറ്റ്സേബര്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, എല്‍-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കള്‍ക്കായി നിസാന്റെ ഓപ്ഷണല്‍ 'ടെക് പായ്ക്കും അവതരിപ്പിക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍,  എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിലെ എറൗണ്ട് വ്യൂ മോണിറ്റര്‍ (എവിഎം) സംവിധാനം വാഹനത്തിന് മുകളില്‍ നിന്നുള്ള ഒരു വെര്‍ച്വല്‍ പക്ഷിയുടെ കാഴ്ച ഡ്രൈവര്‍ക്ക് നല്‍കും. 

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

കോംപാക്‌ട് എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് നിസാൻ മാഗ്നൈറ്റ്. നിലവിൽ 5.49 ലക്ഷം രൂപ മുതൽ 9.97 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ താങ്ങാനാവുന്ന വില നിർണയം തന്നെയാണ് വാഹനത്തെ വിപണിയിൽ ശ്രദ്ധേയമാക്കിയത്.  ടാറ്റ നെക്സോൺ, കിയ സോണെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര എക്സ് യു വി 400 തുടങ്ങിയവരാണ് മാഗ്നൈറ്റിന്‍റെ എതിരാളികള്‍. 

Nissan India Says Magnite Sold In India Has 4 Star ASEAN NCAP Safety Rating

Follow Us:
Download App:
  • android
  • ios