Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് നിസാന്‍റെ സ്‍പെഷ്യല്‍ സമ്മാനം, മാഗ്നൈറ്റ് എത്തി

നിസാന്റെ ഏറ്റവും പുതിയ ബിഎസ്‌യുവിയായ മാഗ്നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Nissan India unveils the all new Nissan Magnite
Author
Mumbai, First Published Oct 24, 2020, 12:27 PM IST

കൊച്ചി: നിസാന്റെ ഏറ്റവും പുതിയ ബിഎസ്‌യുവിയായ മാഗ്നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വെര്‍ച്വലായി സംഘടിപ്പിച്ച അനാവരണ ചടങ്ങില്‍ ഇന്ത്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.  ഇന്ത്യന്‍ വിപണിയിലേക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മാഗ്നൈറ്റ് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്നതാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. 

പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

ഫ്‌ളെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) നിറം ആദ്യമായി നിസാന്‍ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആകര്‍ഷണീയമായ ഹെഡ്‍ലാമ്പുകള്‍, ലൈറ്റ്സേബര്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, എല്‍-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. 

വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് / മൂഡ് ലൈറ്റിംഗ്, പ്രീമിയം സ്പീക്കറുകള്‍ (ജെബിഎല്‍ ഹര്‍മാന്‍ ) എന്നിവയുള്ള ടെക് പായ്ക്കും മാഗ്‌നൈറ്റിനുണ്ട്. വാഹനത്തിലെ എറൗണ്ട് വ്യൂ മോണിറ്റര്‍ (എവിഎം) സംവിധാനം വാഹനത്തിന് മുകളില്‍ നിന്നുള്ള ഒരു വെര്‍ച്വല്‍ പക്ഷിയുടെ കാഴ്ച ഡ്രൈവര്‍ക്ക് നല്‍കുന്നുവെന്നും കമ്പനി പറയുന്നു.

Follow Us:
Download App:
  • android
  • ios