Asianet News MalayalamAsianet News Malayalam

പിന്നില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ച് ഒരു കാര്‍, കാരണം ഇതാണ്!

ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

Nissan Kicks BS6 spied
Author
Pune, First Published Dec 22, 2019, 4:05 PM IST

കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ അവതരിപ്പിച്ച കിക്സ് 2019 ജനുവരി 22-നാണ് വിപണിയിലെത്തിയത്. ഇപ്പോള്‍ വാഹനത്തിന്‍റെ ബിഎസ്6 എഞ്ചിന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പിന്നില്‍ പുക അളക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റും ഘടിപ്പിച്ച പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് 6 കിക്ക്സിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ റഷ് ലൈനാണ് ഈ ചിത്രങ്ങല്‍ പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

Nissan Kicks BS6 spied

വാഹനത്തിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. എഞ്ചിന്‍ ബിഎസ്6 -ലേക്ക് മാറ്റും എന്നത് ഒഴിച്ചാല്‍ ഡിസൈന്‍ ഉള്‍പ്പെടെ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. പിന്നാലെയാണ് 2019 ജനുവരിയില്‍ വാഹനത്തെ വിപണിയിലെത്തിച്ചത്.

Nissan Kicks BS6 spied

റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്.  റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്സ് നിരത്തിലുള്ളത്.  നിസ്സാന്‍ ഇന്ത്യ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്‌സിന്റെ സ്ഥാനം. വിദേശ കിക്ക്‌സിനെക്കാള്‍ നീളവും വീതിയും ഇന്ത്യന്‍ കിക്ക്‌സിന് കൂടുതലുണ്ട്. പ്ലാറ്റ്‌ഫോമും മാറി. വില വലിയ തോതില്‍ കുറയ്ക്കാനും ഇത് സഹായിക്കും.

ക്രോം ആവരണത്താലുള്ള ഹണികോംബ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ നിറത്തില്‍ ഒഴുകിയിറങ്ങുന്ന റൂഫ്, 5 സ്‌പോക്ക് മെഷീന്‍ഡ് അലോയി വീല്‍, ബൂമറാങ് ടെയില്‍ലാമ്പ്, മുന്നിലെയും പിന്നിലെയും സ്‌പോര്‍ട്ടി ബംമ്പര്‍ എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും.

Nissan Kicks BS6 spied

വിദേശ കിക്ക്‌സിന്റെ എന്‍ജിനല്ല ഇന്ത്യന്‍ കിക്സിന്. ടെറാനോയില്‍ ഉള്‍പ്പെടുത്തിയ പെട്രോള്‍, ഡീസല്‍ എന്‍ജിനാകും കിക്സിനെയും നയിക്കുക. ടെറാനോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 83.14 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 148 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 4383 എംഎം നീളവും 1813 എംഎം വീതിയും 1656 എംഎം ഉയരവും 2673 എംഎം വീല്‍ബേസുമാണ് കിക്ക്‌സിനുള്ളത്. യാത്രക്കാര്‍ക്ക് നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ചു സീറ്റര്‍ എസ്.യു.വിയാണ് കിക്സ്. 8.0 ഇഞ്ചാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്.

ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോ‍ഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് 2018ലാണു ബ്രസീല്‍ വിപണിയിലെത്തിയത്. 210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്. ഇന്ത്യയില്‍ കോംപാക്ട് എസ്.യു.വി വിപണിയില്‍ ഹ്യുണ്ടായ് ക്രെറ്റയാണ് കിക്ക്‌സിന്റെ മുഖ്യ എതിരാളി.  ജീപ്പ് കോംപസ്, മഹീന്ദ്ര എക്സ് യു വി 500,  മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ വാഹനങ്ങളുമായും കിക്സ് മത്സരിക്കും. 2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാറായി കിക്സിനെ തെരെഞ്ഞെടുത്തിരുന്നു.

Nissan Kicks BS6 spied

നിലവില്‍ 1.15 ലക്ഷം രൂപയുടെ വലിയ ഓഫറുകള്‍ നല്‍കിയാണ് വാഹനം വിപണിയില്‍ വില്‍ക്കുന്നത്. ബിഎസ് VI നടപ്പാക്കുന്നതിന് മുന്‍പ് ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനി വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേടൊപ്പം തന്നെ 2020 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. മോഡലുകളുടെ വിലയില്‍ അഞ്ച് ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡലുകളെ ആശ്രയിച്ച് കാറുകളുടെ വില 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും.

Nissan Kicks BS6 spied

നിര്‍മാണ ചെലവും പാര്‍ട്‌സിന്റെ വിലയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്.

Nissan Kicks BS6 spied
 

Follow Us:
Download App:
  • android
  • ios