Asianet News MalayalamAsianet News Malayalam

മാഗ്നറ്റിനായി വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം ആരംഭിച്ച് നിസാന്‍

ഇപ്പോഴിതാ മാഗ്നൈറ്റ് ((Magnite) സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം (Virtual Sales Advisor Platform) ആരംഭിച്ചിരിക്കുകയാണ് നിസാൻ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Nissan launches virtual advisors for customers looking to buy Magnite SUV
Author
Mumbai, First Published Sep 24, 2021, 11:48 PM IST
  • Facebook
  • Twitter
  • Whatsapp

2020 ഡിസംബര്‍ ആദ്യവാരമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ ഇന്ത്യ (Nissan India) സബ് കോംപാക്റ്റ് എസ്‌യുവിയായ (Sub Compact SUV) മാഗ്നൈറ്റിനെ (Magnite) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം ശ്രദ്ധേയമായത്. ഇപ്പോള്‍ വിപണിയിലും നിരത്തിലുമെല്ലാം നിസാന്‍ മാഗ്‌നൈറ്റിന് (Nissan Magnite) മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഇപ്പോഴിതാ മാഗ്നൈറ്റ് ((Magnite) സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു വെർച്വൽ സെയിൽസ് അഡ്വൈസർ പ്ലാറ്റ്ഫോം (Virtual Sales Advisor Platform) ആരംഭിച്ചിരിക്കുകയാണ് നിസാൻ (Nissan) എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉപഭോക്താക്കളുടെ കാർ വാങ്ങൽ അനുഭവം വർധിപ്പിക്കുന്നതിനായി എക്സെൻട്രിക് എഞ്ചിനുമായി സഹകരിച്ചാണ് പുതിയ നൂതന പ്ലാറ്റ്ഫോമിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിസാൻ ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഷോപ്പ് അറ്റ് ഹോമിന്റെ ഭാഗമാണ് ഈ പുതിയ സംരംഭം.

വെർച്വൽ സെയിൽസ് അഡ്വൈസർ നിസാൻ മാഗ്നൈറ്റ് ഉപഭോക്താക്കൾക്ക് തത്സമയ വ്യക്തിഗത ഉൽപ്പന്ന വിദഗ്‌ധ ഇടപെടൽ, വാഹനം, ആൻസർ പ്രൊഡക്‌ട്, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, വേരിയന്റ് നിർദ്ദേശങ്ങൾ, ഫിനാൻസിംഗ്, എക്സ്ചേഞ്ച് വാല്യൂ ഓപ്ഷനുകൾ, വെർച്വൽ ടെസ്റ്റ് ഡ്രൈവുകൾ എന്നിവ ഓൺലൈനിൽ കൂടി സാധ്യമാക്കും. നിസാൻ മാഗ്നൈറ്റ് ലോഞ്ച് ചെയ്യുമ്പോൾ തന്നെ വെർച്വൽ ഷോറൂം, വെർച്വൽ ടെസ്റ്റ് ഡ്രൈവ് എന്നിവ ഉപയോഗിച്ച് കമ്പനി പുതുമ സൃഷ്‍ടിച്ചിരുന്നു. 

വിപണിയിൽ എത്തിയതിനുശേഷം ഇതുവരെ മൂന്നു ലക്ഷത്തിലധികം അന്വേഷണങ്ങളും 60,000 ബുക്കിംഗുകളും സ്വന്തമാക്കാൻ ഈ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ഈ ബുക്കിംഗുകളിൽ 25 ശതമാനവും നിസാൻ ഷോപ്പ് അറ്റ് ഹോം സംഭാവന ചെയ്യുന്നതാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഹൃദയത്തോട് ചേര്‍ത്തെന്നു വേണം കരുതാന്‍. ഇതുവരെ ഇന്ത്യയില്‍ ഒരു നിസാൻ കാറിനും ലഭിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് നേടിക്കൊടുത്തിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി. 

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്. നേപ്പാളിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 750 ഓളം ബുക്കിംഗുകളാണ് മാഗ്നൈറ്റിന് ലഭിച്ചത്.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു.

20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ വാഹനം 4-സ്റ്റാർ സുരക്ഷ സ്വന്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios