Asianet News MalayalamAsianet News Malayalam

Nissan Magnite : 42,000 യൂണിറ്റുകള്‍ പിന്നിട്ട് നിസാൻ മാഗ്നൈറ്റ് ഉല്‍പ്പാദനം

2020 ഡിസംബറിൽ ലോഞ്ച് ചെയ്‌ത വാഹനത്തിന്‍റെ 42,000 യൂണിറ്റുകള്‍ ഇതുവരെ നിര്‍മ്മിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Nissan Magnite production surpasses 42000 mark
Author
Mumbai, First Published Jan 29, 2022, 9:11 AM IST

ടുത്തകാലംവരെ ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു. അതിനിടെയാണ് കമ്പനിയുടെ ഇന്ത്യയിലെ തലേവര  മാറ്റിയെഴുതിയ മാഗ്നൈറ്റ് (Nissan magnite) എത്തുന്നത്. ഇതോടെ നിസാന്‍റെ മടങ്ങിവരവിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' (Make In India, Make For The World) എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.  2020 ഡിസംബറിൽ ലോഞ്ച് ചെയ്‌ത വാഹനത്തിന്‍റെ 42,000 യൂണിറ്റുകള്‍ ഇതുവരെ നിര്‍മ്മിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏറ്റവും താങ്ങാനാവുന്ന സബ്-കോംപാക്റ്റ് എസ്‌യുവി എന്ന പേരില്‍ പുറത്തിറക്കിയ മാഗ്നൈറ്റിന് ഇതുവരെ 78,000 ക്യുമുലേറ്റീവ് കസ്റ്റമർ ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും ചെന്നൈയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് 15 രാജ്യങ്ങളിലേക്ക് മോഡൽ കയറ്റുമതി ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിസാനിൽ നിന്നുള്ള ഒരു ബ്രേക്കിംഗ് ഉൽപ്പന്നമായാണ് മാഗ്നൈറ്റിനെ വാഹനലോകം അന്നും ഇന്നും കാണുന്നത്. ടെറാനോ, സണ്ണി തുടങ്ങിയ കമ്പനിയുടെ മുൻ മോഡലുകൾ മിക്കതിനും ഇന്ത്യൻ വിപണിയിൽ നിന്ന് മിതമായ പ്രതികരണം മാത്രമാണ് ലഭിച്ചത്. വിൽപ്പനയിലും സേവനത്തിലും നിസാനും വലിയ ആത്മവിശ്വാസം ഉളവാക്കാത്തത് വലിയ തിരിച്ചടിയായി. എന്നാൽ രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ടച്ച് പോയിന്റുകൾ മെച്ചപ്പെടുത്താൻ തങ്ങൾ പ്രവർത്തിച്ചുവെന്ന് നിസ്സാൻ അവകാശപ്പെടുമ്പോൾ, കമ്പനിയുടെ കച്ചവടത്തിന്‍റെ ഭൂരിഭാഗവും തോളിലേറ്റുന്നത് മാഗ്‌നൈറ്റാണ്.

നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉൽപ്പന്നമായ മാഗ്നൈറ്റ്2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ  വിപണിയിൽ അവതരിപ്പിക്കുന്നത്.  XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1.0 ലിറ്റർ B4D നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റർ HRA0 ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം പുറത്തിറക്കിയത്.  അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റും ഏറെ പ്രശംസ നേടിയ XTronic CVT ഗിയർബോക്സും ഓഫറിലുണ്ട്.

XTronic CVT ഗിയർബോക്‌സുമായി ജോടിയാക്കിയ ടർബോ എഞ്ചിൻ പലരും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, മാഗ്‌നൈറ്റിന്റെ വിജയത്തിന്റെ വലിയൊരു ഭാഗം അതിന്റെ ആകർഷകമായ വിലയും അതിന്റെ സ്‌പോർട്ടി ബാഹ്യ രൂപവുമാണ്. ലോഞ്ച് ചെയ്യുമ്പോൾ, അടിസ്ഥാന വേരിയന്റിന് 5 ലക്ഷം രൂപയിൽ താഴെ (എക്സ് ഷോറൂം) ആമുഖ വില ഉണ്ടായിരുന്നു. നിലവിൽ, മാഗ്‌നൈറ്റിന് 5.76 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വിലയില്‍ ലഭിക്കും.

നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്‍തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഹൃദയത്തോട് ചേര്‍ത്തെന്നു വേണം കരുതാന്‍. ഇതുവരെ ഇന്ത്യയില്‍ ഒരു നിസാൻ കാറിനും ലഭിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് നേടിക്കൊടുത്തിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി.  മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. നിലവിൽ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, സീഷെൽസ്, സാംബിയ, മൗറീഷ്യസ് തുടങ്ങിയ ദക്ഷിണേഷ്യൻ, ആഫ്രിക്ക മേഖലയിലെ രാജ്യങ്ങളിലേക്കാണ് നിസാൻ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നത്.
 

Follow Us:
Download App:
  • android
  • ios