Asianet News MalayalamAsianet News Malayalam

നിസാന്‍ മാഗ്നൈറ്റ് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

നവംബർ 26ന് വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. 

Nissan Magnite Will launch in India on November 26
Author
Mumbai, First Published Nov 16, 2020, 10:32 AM IST

നിസാന്റെ ഏറ്റവും പുതിയ ബിഎസ്‌യുവിയായ മാഗ്നൈറ്റിനെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. നവംബർ 26ന് വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. ഓട്ടോകാര്‍ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. വാഹനത്തിനുള്ള പ്രീ ലോഞ്ച് ബുക്കിംഗുകള്‍ ഡീലർമാർ അനൌദ്യോഗികമായി സ്വീകരിച്ചുതുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അരങ്ങേറ്റത്തിനും വില പ്രഖ്യാപനത്തിനും മുമ്പു തന്നെ രാജ്യത്തിന്റെ പല ഭാഗത്തും നിസ്സാൻ ഡീലർഷിപ്പുകൾ മാഗ്നൈറ്റിന്റെ പ്രീലോഞ്ച് ബുക്കിംഗുകളും തുടങ്ങിയെന്നും 12,000 മുതൽ 25,000 രൂപ വരെയാണ് വിവിധ ഡീലർമാർ അഡ്വാൻസായി ഈടാക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ഇതുവരെ എത്തിയ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും വാഹനം വിപണിയിൽ എത്തുക എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. 5.50 ലക്ഷം രൂപ മുതലായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ അടിസ്ഥാന വേരിയന്റിന് വില ആരംഭിക്കുകയെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്.  XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ പത്ത് പതിപ്പുകളായാണ് മഗ്‌നൈറ്റ് എത്തുക. ഈ വാഹനങ്ങളുടെ എക്‌സ്‌ഷോറും വില 5.50 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മാഗ്നൈറ്റിന്റെ നിർമാണം കമ്പനി തുടങ്ങിയെന്നും ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ-നിസ്സാൻ ശാലയിൽ നിന്നാണു പുത്തൻ എസ്‌യുവിയുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. 

പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

ഫ്‌ളെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) നിറം ആദ്യമായി നിസാന്‍ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആകര്‍ഷണീയമായ ഹെഡ്‍ലാമ്പുകള്‍, ലൈറ്റ്സേബര്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, എല്‍-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. 

വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് / മൂഡ് ലൈറ്റിംഗ്, പ്രീമിയം സ്പീക്കറുകള്‍ (ജെബിഎല്‍ ഹര്‍മാന്‍ ) എന്നിവയുള്ള ടെക് പായ്ക്കും മാഗ്‌നൈറ്റിനുണ്ട്. വാഹനത്തിലെ എറൗണ്ട് വ്യൂ മോണിറ്റര്‍ (എവിഎം) സംവിധാനം വാഹനത്തിന് മുകളില്‍ നിന്നുള്ള ഒരു വെര്‍ച്വല്‍ പക്ഷിയുടെ കാഴ്ച ഡ്രൈവര്‍ക്ക് നല്‍കും.

Follow Us:
Download App:
  • android
  • ios