Asianet News MalayalamAsianet News Malayalam

ഇത് കൊള്ളാമല്ലോ..! വില്‍പ്പന കൂട്ടാന്‍ നിസാന്‍റെ പുത്തന്‍ തന്ത്രം, ഇനി എന്തിനും വെർച്വൽ സെയിൽസ് അഡ്വൈസര്‍

വാഹനത്തേക്കുറിച്ച് ഓരോ ഉപഭോക്താവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് വെർച്വൽ സെയിൽസ് അഡ്വൈസർ ഉത്തരം നൽകും.  വേരിയന്‍റ്  നിർദ്ദേശങ്ങൾ, ഫിനാൻസിംഗ്, എക്സ്ചേഞ്ച് വാല്യു ഓപ്ഷനുകൾ, വെർച്വൽ ടെസ്റ്റ് ഡ്രൈവുകൾ എന്നിവ ഓൺലൈനിൽ ബുക്ക് ചെയ്യാനും സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

nissan new strategy for increasing sale
Author
Delhi, First Published Oct 3, 2021, 8:15 PM IST

ദില്ലി: വളരെപ്പെട്ടെന്ന് ഇന്ത്യൻ വിപണിയിൽ ശ്രദ്ധ നേടിയ ഒരു കോംപാക്ട് എസ്‍യുവിയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍റെ മാഗ്നൈറ്റ് (nissan magnite). ഇപ്പോഴിതാ മാഗ്നൈറ്റിന്‍റെ വില്‍പ്പന (sale) കൂട്ടാന്‍ പുതിയൊരു തന്ത്രം (strategy) ആവിഷ്‍കരിച്ചിരിക്കുകയാണ് കമ്പനി. ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വെർച്വൽ സെയിൽസ് അഡ്വൈസറെയാണ് കമ്പനി അവതരിപ്പിച്ചത്.

എക്സെൻട്രിക് എഞ്ചിനുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും ഉപഭോക്താക്കളുടെ കാർ വാങ്ങൽ അനുഭവം വർദ്ധിപ്പിക്കാൻ വെർച്വൽ സെയിൽസ് അഡ്വൈസർ സഹായകരമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വെർച്വൽ സെയിൽസ് അഡ്വൈസർ വഴി നിസ്സാൻ ഉപഭോക്താക്കൾക്ക് വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറും. 

വാഹനത്തേക്കുറിച്ച് ഓരോ ഉപഭോക്താവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് വെർച്വൽ സെയിൽസ് അഡ്വൈസർ ഉത്തരം നൽകും.  വേരിയന്‍റ്  നിർദ്ദേശങ്ങൾ, ഫിനാൻസിംഗ്, എക്സ്ചേഞ്ച് വാല്യു ഓപ്ഷനുകൾ, വെർച്വൽ ടെസ്റ്റ് ഡ്രൈവുകൾ എന്നിവ ഓൺലൈനിൽ ബുക്ക് ചെയ്യാനും സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ഡിസംബര്‍ ആദ്യവാരമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.  നിസാൻ മാഗ്നൈറ്റ് ലോഞ്ച് ചെയ്‍തതിനുശേഷം മൂന്നു ലക്ഷത്തിലധികം എൻക്വയറികളും 60,000 ബുക്കിംഗുകളും നേടി, ഇതിൽ 25 ശതമാനം ബുക്കിംഗുകളും നിസ്സാൻ ഷോപ്പ്@ഹോം വഴിയാണ് നടന്നത്. നിസ്സാൻ മാഗ്‌നൈറ്റ് ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ വെർച്വൽ ഷോറൂം ആരംഭിച്ചിരുന്നു, ഡിജിറ്റൽ ഉപഭോക്തൃ യാത്രയുടെ മാറ്റത്തിന്‍റെ അടുത്ത ഘട്ടമാണ് വെർച്വൽ സെയിൽസ് അഡ്വൈസർ.

പ്ലാറ്റ്ഫോം ഉപഭോക്താക്കളെ അവരുടെ വീടുകളുടെ സൗകര്യാർത്ഥം മാഗ്നൈറ്റ് പര്യവേക്ഷണം ചെയ്യാൻ തത്സമയം ഈ സെഷനുകളിൽ ചേരാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാൻ പ്രാപ്തരാക്കുന്നു. സെഷന്റെ അവസാനം വ്യക്തിഗതമാക്കിയ നിസ്സാൻ മാഗ്നൈറ്റ് ബ്രോഷറും ഉപഭോക്താക്കൾക്ക് ലഭിക്കും.

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

 നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഹൃദയത്തോട് ചേര്‍ത്തെന്നു വേണം കരുതാന്‍. ഇതുവരെ ഇന്ത്യയില്‍ ഒരു നിസാൻ കാറിനും ലഭിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് നേടിക്കൊടുത്തിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി.  മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

Follow Us:
Download App:
  • android
  • ios