വാങ്ങാൻ ഒരാളുപോലും എത്തിയില്ല! ഫോർച്യൂണറിനെ നേരിടാനെത്തിയ നിസാൻ എക്സ്‍ട്രെയിൽ വിൽപ്പനയിൽ സംപൂജ്യൻ!
ജനുവരിയിൽ തുടർച്ചയായ മൂന്നാം മാസവും നിസ്സാന്റെ വിൽപ്പനയിൽ വർധന. മാഗ്നൈറ്റ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ എക്‌സ്-ട്രെയിലിന്റെ വിൽപ്പന പൂജ്യത്തിലേക്ക്.

ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസ്സാൻ അടുത്തിടെ 2025 ജനുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. ഇതനുസരിച്ച് തുടർച്ചയായ മൂന്നാം മാസവും നിസാൻ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 2025 ജനുവരിയിൽ കമ്പനി 2400ൽ അധികം കാറുകൾ വിറ്റു. ഇന്ത്യൻ വിപണിയിൽ ഏറ്റവും പ്രചാരമുള്ളത് നിസ്സാന്റെ മാഗ്നൈറ്റാണ്, ഇത് വീണ്ടും കമ്പനിയെ മൊത്തം 2404 യൂണിറ്റുകൾ വിൽക്കാൻ സഹായിച്ചു. അതെ സമയം നിസാന്റെ മറ്റൊരു ആഡംബര എസ്‌യുവിയായ എക്‌സ്-ട്രെയിലിന് കഴിഞ്ഞ മാസം ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതായത് നിസ്സാൻ എക്സ്-ട്രെയിൽ കഴിഞ്ഞ മാസം വിറ്റത് പൂജ്യം യൂണിറ്റുകൾ മാത്രമാണ്.
2025 ജനുവരിയിലെ നിസ്സാൻ വിൽപ്പന റിപ്പോർട്ട്
മോഡൽ 2024ഓഗസ്റ്റ് , സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ, 2025 ജനുവരി എന്ന ക്രമത്തിൽ
മാഗ്നൈറ്റ് - 2,257 യൂണിറ്റുകൾ, 2,100യൂണിറ്റുകൾ, 3,119 യൂണിറ്റുകൾ, 2,342 യൂണിറ്റുകൾ, 2,117 യൂണിറ്റുകൾ, 2,404 യൂണിറ്റുകൾ
എക്സ്-ട്രെയിൽ- 6 യൂണിറ്റുകൾ, 13 യൂണിറ്റുകൾ, 2 യൂണിറ്റുകൾ, 0 യൂണിറ്റുകൾ, 1 യൂണിറ്റ്, 0 യൂണിറ്റ്
മുകളിലുള്ള ചാർട്ട് കാണിക്കുന്നത് 2025 ജനുവരിയിൽ നിസ്സാൻ കാറുകളുടെ ആകെ വിൽപ്പന 2,404 യൂണിറ്റായിരുന്നു എന്നാണ്. ഇതിൽ മാഗ്നൈറ്റിന്റെ (2,404) വിൽപ്പനയും ഉൾപ്പെടുന്നു. അതേസമയം, കമ്പനിയുടെ ആഡംബര എസ്‌യുവിയായ നിസ്സാൻ എക്‌സ്-ട്രെയിലിനെ ഒരാളുപോലും വാങ്ങിയില്ല. ഇനി ഈ എസ്‌യുവിയുടെ കഴിഞ്ഞ ആറുമാസത്തെ വിൽപ്പന റിപ്പോർട്ട് നോക്കാം.
കഴിഞ്ഞ 6 മാസത്തിനിടെ നിസാൻ എക്സ്-ട്രെയിൽ എസ്‌യുവിയുടെ വിൽപ്പന
മാസം, വിറ്റുവരവ് നമ്പർ എന്ന ക്രമത്തിൽ
2024 ഓഗസ്റ്റ്- 6
സെപ്റ്റംബർ-13
ഒക്ടോബർ-2
നവംബർ -0
ഡിസംബർ-1
2025 ജനുവരി-0
നിസാൻ എക്സ്-ട്രെയിൽ ഒരു ജനപ്രിയ D1-സെഗ്മെന്റ് എസ്‌യുവിയാണ്. 2025 ജനുവരിയിലെ മൊത്തം എക്സ്-ട്രെയിൽ വിൽപ്പന പൂജ്യം യൂണിറ്റായിരുന്നു, ഇത് പ്രതിമാസം 100.00 ശതമാനം ഇടിവാണ്. കഴിഞ്ഞ 6 മാസത്തിനിടെ, ഈ എസ്‌യുവിക്ക് പരമാവധി ഉപഭോക്താക്കളെ ലഭിച്ചത് 2024 സെപ്റ്റംബറിൽ ആണ്, അന്ന് 13 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഈ എസ്‌യുവി ആകെ 22 യൂണിറ്റുകൾ വിൽപ്പന നടത്തി.
നിസാൻ എക്സ് ട്രെയിൽ വില
നിസാൻ എക്സ്-ട്രെയിൽ ഇന്ത്യയിൽ പുറത്തിറങ്ങി. 2024 നിസാൻ എക്സ്-ട്രെയിലിന് 49.92 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇത് ഇവിടെ ഇറക്കുമതി ചെയ്ത് വിൽക്കുന്നു.
നിരവധി സുരക്ഷാ സവിശേഷതകൾ
നിസാൻ എക്സ്-ട്രെയിലിൽ നിരവധി അത്ഭുതകരമായ സുരക്ഷാ സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു. 7 എയർബാഗുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റെയിൻ സെൻസിംഗ് വൈപ്പർ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസർ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഇതിൽ നൽകിയിട്ടുണ്ട്.
എതിരാളികൾ
ഇന്ത്യൻ വിപണിയിൽ നിസ്സാൻ എക്സ്-ട്രെയിൽ ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, ഇസുസു എംയു-എക്സ്, എംജി ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളോടാണ് മത്സരിക്കുന്നത്.
