വാഹന സ്‌ക്രാപ്പിംഗ് നയം  2024 അവസാനത്തോടെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്‍ടിക്കും എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി

കേന്ദ്രം കൊണ്ടുവന്ന വാഹന സ്‌ക്രാപ്പിംഗ് നയം 2024 അവസാനത്തോടെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്‍ടിക്കും എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. ഹരിയാനയിലെ നുഹ് ജില്ലയിലെ ഫത്തേപൂർ ഗ്രാമത്തിൽ പഴയ വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിനുള്ള പ്ലാന്‍റ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

വാഹന സ്‌ക്രാപ്പിംഗ് നയം മലിനീകരണം കുറയ്ക്കും എന്നും കുറഞ്ഞ ചെലവിൽ മേഖലയിലെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. കോപ്പർ, സ്റ്റീൽ, അലുമിനിയം, റബ്ബർ, പ്ലാസ്റ്റിക് എന്നിവ എളുപ്പത്തിൽ ലഭ്യമാകും എന്നതാണ് ഈ നയത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇത്തരം നിരവധി പുതിയ സൗകര്യങ്ങൾ തുറക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്ത ഗഡ്‍കരി 2024 അവസാനത്തോടെ ഈ മേഖലയില്‍ വലിയ തോതിൽ തൊഴില്‍ അവസരങ്ങൾ സൃഷ്‍ടിക്കും എന്നും പരിസ്ഥിതി ശുചീകരണത്തിലും ഈ നയം പ്രധാന പങ്ക് വഹിക്കുമെന്നും വ്യക്തമാക്കി. 

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിതിൻ ഗഡ്‍കരി ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ വാഹന സ്‌ക്രാപ്പിംഗ് സൗകര്യമാണ് ഹരിയാനയിലേത്. സംസ്ഥാനത്തെ നുഹ് ജില്ലയിലെ ഫത്തേപൂർ ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ സൗകര്യം ജപ്പാനിൽ നിന്നുള്ള അഭിഷേക് ഗ്രൂപ്പും കൈഹോ സാംഗ്യോയും ചേർന്നുള്ള സംയുക്ത സംരംഭമാണ്. വാഹനങ്ങളിൽ നിന്നുള്ള പരമാവധി ഘടകങ്ങൾ സംരക്ഷിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാന്‍റാണിത്.

പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

കഴിഞ്ഞ വർഷം നവംബറിൽ ഉത്തർപ്രദേശിലെ നോയിഡയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അംഗീകൃത വാഹന സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. മാരുതി സുസുക്കിയും ടൊയോട്‌സു വെഹിക്കിൾ സ്‌ക്രാപ്പിംഗ് ആൻഡ് റീസൈക്ലിംഗ് സെന്ററും സംയുക്തമായാണ് ആ സൗകര്യം നടത്തുന്നത്.

ഹരിയാനയിലെ സൗകര്യം സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളെ പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഉരുക്കി വീണ്ടും ഉപയോഗിക്കുന്നതിന് സഹായിക്കും. പ്രതിമാസം 1800 വാഹനങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള ശേഷി പ്ലാന്റിനുണ്ട്. അടുത്ത ഏതാനും വർഷങ്ങളിൽ രാജ്യത്തുടനീളം 7 മുതൽ 8 വരെ സൗകര്യങ്ങൾ കൂടി സ്ഥാപിക്കാനും ഈ സൗകര്യത്തിന്റെ ചുമതലയുള്ള ഗ്രൂപ്പ് പദ്ധതിയിടുന്നു. അതേസമയം "സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുടനീളം റോഡുകളുടെ ശൃംഖല സൃഷ്ടിച്ചു" എന്ന് പറഞ്ഞ് ചടങ്ങിൽ പങ്കെടുത്ത ഹരിയാന ഗതാഗത മന്ത്രി മൂൽ ചന്ദ് ശർമ്മ കേന്ദ്രമന്ത്രിയെ പ്രശംസിച്ചു.

പൊളിക്കല്‍ നയത്തിന് കയ്യടിച്ച് വണ്ടിക്കമ്പനികള്‍!

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ വാഹന സ്‌ക്രാപ്പേജ് പോളിസി ആരംഭിച്ചത്. അനുയോജ്യമല്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനും വാഹന സ്‌ക്രാപ്പേജ് പോളിസി ലക്ഷ്യമിടുന്നു. ഈ മെറ്റീരിയൽ റീസൈക്ലിംഗ് മേഖല രാജ്യത്തുടനീളമുള്ള ഏകദേശം 4 കോടി ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുമെന്നും 2025 ഓടെ ഈ എണ്ണം അഞ്ചു കോടിയായി ഉയരുമെന്നും സർക്കാർ അവകാശപ്പെടുന്നു.

നഗരങ്ങളിൽ 150 കി.മീ പരിധിയില്‍ വണ്ടിപൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുമെന്ന് കേന്ദ്രമന്ത്രി

രോ നഗര മധ്യത്തിൽ നിന്നും 150 കിലോമീറ്ററിനുള്ളിൽ ഒരു ഓട്ടോമൊബൈൽ സ്‌ക്രാപ്പിംഗ് സൗകര്യമെങ്കിലും വികസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ദക്ഷിണേഷ്യൻ മേഖലയുടെ മുഴുവൻ വാഹന സ്‌ക്രാപ്പിംഗ് ഹബ്ബായി മാറാൻ രാജ്യത്തിന് കഴിയും എന്നും അദ്ദേഹം വ്യക്തമാക്കിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വണ്ടികള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി കീശ കീറും, ഇതാ അറിയേണ്ടതെല്ലാം!

ദേശീയ വാഹന സ്‌ക്രാപ്പേജ് പോളിസി ഇന്ത്യൻ ഗതാഗത, സുസ്ഥിര മേഖലയിലെ ഒരു പ്രധാന സംരംഭമാണെന്നും ഇത് പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നീക്കം ചെയ്യാനും മലിനീകരണം കുറഞ്ഞ പുതിയ വാഹനങ്ങൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കാനും സഹായിക്കുമെന്നും ഗഡ്‍കരി പറഞ്ഞു.

“എല്ലാ നഗര കേന്ദ്രങ്ങളിൽ നിന്നും 150 കിലോമീറ്റർ പരിധിയിൽ ഒരു വാഹന സ്‌ക്രാപ്പിംഗ് സെന്റർ വികസിപ്പിക്കുകയാണ് ലക്ഷ്യം..” റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു.

'പൊളിയാണ്' ടാറ്റ, ഒരുക്കുന്നത് വമ്പന്‍ വണ്ടി പൊളിക്കല്‍ കേന്ദ്രം!

എല്ലാ തരത്തിലുമുള്ള നിക്ഷേപകർക്കും സ്‌ക്രാപ്പിംഗ് സെന്ററുകൾ സ്ഥാപിക്കാൻ അനുവദിക്കുന്ന തരത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വാഹന സ്‌ക്രാപ്പിംഗ് നയം രൂപകൽപന ചെയ്‍തിരിക്കുന്നതെന്ന് ഗഡ്‍കരി ചൂണ്ടിക്കാട്ടി.

"സ്‌ക്രാപ്പിംഗ് സെന്ററുകൾ വികസിപ്പിക്കുന്നതിലൂടെ, ഒരു നഗരത്തിൽ വാഹന സ്‌ക്രാപ്പിംഗ് യൂണിറ്റുകളുടെ ഒന്നിലധികം അംഗീകൃത കളക്ഷൻ സെന്ററുകൾ വികസിപ്പിക്കാനും കഴിയും, വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ നൽകാനും അവർക്ക് അധികാരമുണ്ടാകും," അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദേശീയ വാഹന സ്‌ക്രാപ്പേജ് പോളിസിക്ക് തുടക്കമിട്ടിരുന്നു. ഇത് അയോഗ്യവും മലിനീകരണവുമുള്ള വാഹനങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. മെറ്റീരിയൽ റീസൈക്ലിംഗ് മേഖല നാല് കോടി പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നുണ്ടെന്നും 2025 ഓടെ ഈ എണ്ണം അഞ്ച് കോടിയായി ഉയരുമെന്നും വാഹന സ്‌ക്രാപ്പേജ് പോളിസിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ചൈന മുതല്‍ റഷ്യ വരെ; പണ്ടുപണ്ടേ ഈ രാജ്യങ്ങളില്‍ വണ്ടി പൊളിക്കല്‍ തുടങ്ങിയിരുന്നു!