ചെലവ് കുറഞ്ഞ ഇന്ധനങ്ങളായ എത്തനോൾ, ബയോ എത്തനോൾ എന്നിവയുടെ ഉത്പാദനത്തിനായി കരിമ്പും മുളയും കൂടുതൽ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബയോഡീസൽ, ബയോ സിഎൻജി തുടങ്ങിയ സുസ്ഥിര ഇന്ധന പരിഹാരങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിക്ക് പകരമായി സഹായിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ചെലവ് കുറഞ്ഞ ഇന്ധനങ്ങളായ എത്തനോൾ, ബയോ എത്തനോൾ എന്നിവയുടെ ഉത്പാദനത്തിനായി കരിമ്പും മുളയും കൂടുതൽ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ നടപടി മലിനീകരണം തടയുമെന്നും മന്ത്രി പറഞ്ഞു.
പെട്രോൾ വിലയുടെ പകുതി മതി, എത്തനോള്‍ ഗുണം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി
പെട്രോളിനും ഡീസലിനും ഹരിത ബദലായി ജൈവ ഇന്ധനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിതിൻ ഗഡ്‍കരി ഊന്നിപ്പറയുന്നത് ഇതാദ്യമല്ല. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനായി ഗതാഗത മേഖലയിൽ ബയോഡീസൽ, ബയോ സിഎൻജി, മറ്റ് എല്ലാത്തരം ജൈവ ഇന്ധനങ്ങളുടെയും ഉപയോഗം വർധിപ്പിക്കണമെന്ന് ഗഡ്‍കരി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പെട്രോൾ, ഡീസൽ ആവശ്യകതയുടെ 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇത് വലിയൊരു തുക വിദേശ പണച്ചെലവിന് കാരണമാകുന്നു.
നിലവിൽ ചൈന, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ അപേക്ഷിച്ച് ഇന്ത്യയിൽ ലോജിസ്റ്റിക്‌സിന്റെ ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി സംസാരിച്ചു. ജിഡിപിയുടെ ഒരു ശതമാനമായി ഇന്ത്യയിൽ ലോജിസ്റ്റിക്‌സ് ചെലവ് 16 ശതമാനമാണ്. ഇത് വളരെ ഉയർന്നതാണ് എന്നും ചൈനയിൽ ഇത് പത്ത് ശതമാനവും യുഎസിലും യൂറോപ്പിലും ഏകദേശം എട്ട് ശതമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
റെയിൽവേയും റോഡ് ഗതാഗതവും ജലപാതകളുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗഡ്‍കരി ഊന്നിപ്പറയുന്നു. ഇത് യാത്രക്കാർക്കൊപ്പം ഉൽപ്പന്നങ്ങളുടെയും ചരക്കുകളുടെയും ചലനക്ഷമത വർദ്ധിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
പട പേടിച്ചുചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട, സിഎൻജി വണ്ടിക്കച്ചവടവും ഇടിയുന്നു!
അദ്ദേഹം പറഞ്ഞതുപോലെ, ജലപാതകളെ യാത്രക്കാർക്കും ചരക്കുകൾക്കുമുള്ള ഒരു ജനപ്രിയ ഗതാഗത മാർഗ്ഗമാക്കുക എന്നതാണ് ആശയം, ഇത് പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കും. ഇത് രാജ്യത്തിന് പ്രതിവർഷം ഏകദേശം 16 ലക്ഷം കോടി രൂപയോളം രാജ്യത്തിന് ലാഭിക്കാന്‍ സാധിക്കും. "ഞങ്ങളുടെ പ്രഥമ മുൻഗണന ജലപാതകൾ, രണ്ടാം റെയിൽവേ, മൂന്നാം റോഡ്, അവസാനമായി വ്യോമയാനം എന്നിവയാണ്. ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നത് രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുന്നതിന് സഹായിക്കും.." അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗതി ശക്തി പരിപാടി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന് സഹായിക്കുമെന്നും, വഴിയുടെ ഒരു പങ്കുവയ്ക്കാനുള്ള അവകാശം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
