Asianet News MalayalamAsianet News Malayalam

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

മുമ്പൊക്കെ വിമാനങ്ങളുടെയും റേസിംഗ് കാറുകളുടെയുമൊക്കെ ടയറുകളായിരുന്നു നൈട്രജന്‍ നിറച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മിക്ക കാറുകളിലും നൈട്രജന്‍ ടയറുകളാണുള്ളത്. നൈട്രജന്‍ ടയറുകളുടെ പെട്ടെന്നുള്ള ഈ പ്രചാരത്തെപ്പറ്റി വാഹനപ്രേമികളില്‍ ചിലര്‍ക്കെങ്കിലും സംശയങ്ങളുണ്ടാകും. 

Nitrogen tyres merits and demerits
Author
Trivandrum, First Published Nov 2, 2020, 4:35 PM IST

നൈട്രജന്‍ ടയറുകളുടെ ഈ ജനപ്രിയതക്ക് പിന്നില്‍ അവയ്ക്ക് മാത്രം അവകാശപ്പെടാനാവുന്ന നിരവധി ഗുണങ്ങളുണ്ട്.

1. കുറഞ്ഞ താപം
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ ടയറിലെ ചൂട് വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ നിറച്ച ടയറുകളുടെ താപം താരതമ്യേന കുറവായിരിക്കും.

2. മികച്ച് ആയുര്‍ദൈര്‍ഘ്യം
ഓടുമ്പോഴുള്ള ഈ താപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടയറുകളുടെ ആയുര്‍ദൈര്‍ഘ്യവും.  അമിത ഭാരം കയറ്റിയാലും അമിത വേഗമെടുത്താലും നൈട്രജന്‍ ടയറുകളില്‍ താരതമ്യേന കുറഞ്ഞ താപം മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂ. അതുകൊണ്ടു തന്നെ നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം മറ്റു ടയറുകളേക്കാള്‍ കൂടുതലാണ്.

3. മര്‍ദ്ദം സൂക്ഷിക്കാനുള്ള കഴിവ്
പുതിയതാണെങ്കില്‍ പോലും സാധാരണ ടയറുകളുടെ ട്യൂബുകളിലും ടയര്‍ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകള്‍ ഉണ്ടാകും. അതിനാല്‍ ടയര്‍ സമ്മര്‍ദ്ദം പതിയെ കുറയുന്നത് സ്വാഭാവികം. എന്നാല്‍ നൈട്രജന്റെ രാസഘടനയുടെ പ്രത്യേകതകളാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നം കുറവാണ്. അതിനാല്‍ ഇടക്കിടെ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കേണ്ട ജോലി ഒഴിവാക്കാം.

4. റിമ്മുകള്‍ തുരുമ്പിക്കില്ല
സാധാരണ വായുവിനെ അപേക്ഷിച്ച് വീല്‍ റിമ്മുകളിലെ ലോഹവുമായി നൈട്രൈജന്‍ പ്രതിപ്രവര്‍ത്തിക്കില്ല. സാധാരണയായി ടയറിനുള്ളിലെ ലോഹഘടകങ്ങളില്‍ എളുപ്പം തുരുമ്പു പിടിക്കും. എന്നാല്‍ ലോഹവുമായി നൈട്രൈജന്‍ പ്രതിപ്രവര്‍ത്തനമില്ലാത്തതിനാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നമില്ല.

5. യാത്രാസുഖം
നൈട്രജന്‍ ടയറുകളുള്ള വാഹനങ്ങളില്‍ യാത്രാസുഖം കൂടുതലാണെന്ന വാദവുമുണ്ട്. എന്നാല്‍ ഈ വാദം എത്രമാത്രം ശാസ്ത്രീയമാണെന്ന് വ്യക്തമല്ല.

ദോഷങ്ങള്‍
1. വില
സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ ടയറുകള്‍ക്ക് വില കൂടും

2. മെയിന്റനന്‍സ്
ഒരിക്കല്‍ നൈട്രജന്‍ നിറച്ച ടയറില്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ നിറയ്ക്കണം. അഥവാ നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാം. പക്ഷേ നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.

3. ലഭ്യത
നൈട്രജന്‍റെ ലഭ്യത ഉറപ്പു വരുത്താനും താരതമ്യേന പ്രയാസമായിരിക്കും.

Courtesy
Racq & Automotive Blogs

Follow Us:
Download App:
  • android
  • ios