Asianet News MalayalamAsianet News Malayalam

പെട്രോൾ, ഡീസൽ വാഹന നിരോധനം; ഉടൻ നടപ്പിലാക്കാൻ ഈ രാജ്യം, ഇന്ത്യയുടെ പ്ലാൻ എന്തെന്ന് അറിയുമോ?

ലോകമെമ്പാടുമുള്ള പല സർക്കാരുകളും അതത് രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇപ്പോഴിതാ വടക്കൻ യൂറോപ്യൻ രാജ്യമായ നോർവേയിൽ 2025 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിർത്തുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

Norway plans to achieve its goal of no new petrol and diesel car sales by 2025
Author
First Published Sep 4, 2024, 6:24 PM IST | Last Updated Sep 4, 2024, 6:24 PM IST

പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾ മലിനീകരണം കുറവാണ്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലക്കയറ്റം കാരണം ജനങ്ങൾ ഇപ്പോൾ സിഎൻജിയിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും തിരിയുകയാണ്. വരും കാലങ്ങളിൽ, എഥനോൾ, ഫ്ലെക്സ് ഇന്ധനം എന്നിവ ഉപയോഗിച്ച് കാറുകൾ ഓടിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.  ഇത് ആളുകൾക്ക് കാറുകളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും മലിനീകരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള പല സർക്കാരുകളും അതത് രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇപ്പോഴിതാ വടക്കൻ യൂറോപ്യൻ രാജ്യമായ നോർവേയിൽ 2025 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിർത്തുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഏത് രാജ്യത്ത് ഡീസൽ, പെട്രോൾ വാഹനങ്ങളുടെ വിൽപ്പന എപ്പോൾ നിർത്താനാണ് പദ്ധതി? ഇതാ അറിയേണ്ടതെല്ലാം വിശദമായി

2025
നോർവേ

2029 
ബൽജിയം

2030
ജർമ്മനി
ഐസ്ലാൻഡ്
ഇസ്രായേൽ
നെതർലാൻഡ്സ്
ഡാൻമാർക്ക്

2035
കാനഡ
ചിലി
ചൈന
ഇറ്റലി
ജപ്പാൻ
ദക്ഷിണ കൊറിയ
പോർച്ചുഗൽ
തായ്ലൻഡ്
യുകെ
യുഎസ്എ

2040
ഇന്ത്യ
പാകിസ്ഥാൻ
ഓസ്ട്രിയ
ക്രൊയേഷ്യ
ഈജിപ്ത്
എൽ സാൽവഡോർ
അയർലൻഡ്
മെക്സിക്കോ
ന്യൂസിലാന്റ്
പാകിസ്ഥാൻ
പോളണ്ട്
സ്പെയിൻ
ടർക്കി

ഡീസൽ വാഹനങ്ങളിൽ നിന്നാണ് കൂടുതൽ മലിനീകരണം
പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഡീസൽ വാഹനങ്ങൾ കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് ഉൽപ്പാദിപ്പിക്കുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ വാഹനങ്ങളേക്കാൾ കൂടുതൽ NOx, PM കണങ്ങൾ ഉത്പാദിപ്പിക്കുന്നത് ഡീസൽ വാഹനങ്ങളാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 24 പെട്രോൾ വാഹനങ്ങൾക്കും 40 സിഎൻജി വാഹനങ്ങൾക്കും തുല്യമായ മലിനീകരണമാണ് ഒരു ഡീസൽ വാഹനം പരത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. 

Latest Videos
Follow Us:
Download App:
  • android
  • ios