Asianet News MalayalamAsianet News Malayalam

75 കിമീ മൈലേജ്, 250 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റി, തൊഴിലാളികള്‍ക്ക് ചിന്തിക്കാതെ വാങ്ങാം ഈ സ്‍കൂട്ടര്‍!

 ഈ സ്‍കൂട്ടര്‍ മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്

Odysse Electric Vehicles launches Trot electric scooter
Author
First Published Feb 7, 2023, 8:22 PM IST

ഡീസ് ഇലക്‌ട്രിക് വെഹിക്കിൾസ് പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരിപ്പിച്ചു. ഒഡീസ് ട്രോട് എന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ് കമ്പനി പുറത്തിറക്കിയത്. 99,999 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള അവസാന മൈൽ ലോജിസ്റ്റിക്‌സ് ആവശ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതായി കമ്പനി പറയുന്നു. ഈ സ്‍കൂട്ടര്‍ മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. ഇത് ട്രെൻഡി രൂപത്തിന്റെയും ദൃഢമായ ബിൽഡിന്റെയും മികച്ച സംയോജനമാണ്.

ഒഡീസ് ട്രോട്ട് ഇലക്ട്രിക് സ്കൂട്ടര്‍ ഫുൾ ചാർജിൽ 75 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ, ട്രാക്കിംഗ്, ഇമ്മൊബിലൈസേഷൻ, ജിയോ ഫെൻസിംഗ് തുടങ്ങിയ ഐഒടി കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‍കൂട്ടറിന് കരുത്ത് പകരുന്നത്. ഇതിന് 25 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 32Ah വാട്ടർപ്രൂഫ് വേർപെടുത്താവുന്ന ബാറ്ററിയും ഉണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി 60 ശതമാനവും ഏകദേശം നാല് മണിക്കൂറിനുള്ളിൽ ഫുൾ ആയും ബാറ്ററി ചാർജ് ചെയ്യാം.

മുൻവശത്ത് ഡ്രം ബ്രേക്ക്, പിന്നിൽ ഡിസ്‍ക് ബ്രേക്ക്, ഒഡീസ് ട്രോട്ടിൽ എൽഇഡി ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. ഡെലിവറി മേഖലയിലെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ട്രോട്ടിന്റെ സാങ്കേതികവിദ്യയും ഫീച്ചറുകളും കസ്റ്റമൈസ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.

ചരക്കുകളുടെ വിതരണത്തിനായി രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ് ട്രോട്ട് സ്‍കൂട്ടർ. ഗ്യാസ് സിലിണ്ടറുകൾ, ഹെവി ഹാർഡ്‌വെയർ ഉപകരണങ്ങൾ, വാട്ടർ ക്യാനുകൾ മുതലായ ഭാരമുള്ള സാധനങ്ങൾ മുതൽ പലചരക്ക്, മരുന്നുകൾ മുതലായ നിത്യോപയോഗ സാധനങ്ങൾ വരെ ഡെലിവറി എളുപ്പത്തിൽ ചെയ്യാം. റൈഡർക്കായി, ഇതിന് ട്രോട്ട് സ്‍മാർട്ട് ബിഎംഎസ്, IoT ട്രാക്കിംഗ് ഉപകരണം, LED ഓഡോമീറ്റർ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. 

കമ്പനി ബാറ്ററിക്ക് മൂന്നു വർഷത്തെ വാറന്റിയും പവർട്രെയിനിന് ഒരു വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്നു, അതേസമയം സ്കൂട്ടർ ഇന്ത്യയിലെ ഏത് ഒഡീസി ഡീലറിൽ നിന്നും വാങ്ങാം. പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനമായ ഒഡീസി ട്രോട്ടിലൂടെ, ഇന്ത്യയിലെ ബിസിനസ്സിനായി ലൈറ്റ്-മൈൽ ഡെലിവറി വൈദ്യുതീകരിക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി പറയുന്നു. 

Follow Us:
Download App:
  • android
  • ios