Asianet News MalayalamAsianet News Malayalam

Ola Electric| ചിപ്പ് പ്രതിസന്ധി, ഒല സ്‍കൂട്ടറുകളുടെ ഡെലിവറികൾ വൈകും

ഒക്ടോബർ 25 നും നവംബർ 25 നും ഇടയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദ്യ ബാച്ച് ഡെലിവറി ഡിസംബർ 15 നും ഡിസംബർ 30 നും ഇടയിൽ നടക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Ola Electric delays deliveries of  e scooters amid chip crisis
Author
Mumbai, First Published Nov 22, 2021, 3:21 PM IST

ഗോളതലത്തിലെ ചിപ്പുകളുടെ (Chip) ദൗർലഭ്യം കാരണം ഒല ഇലക്ട്രിക്ക് (Ola Electric) അതിന്റെ S1, S1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ ഡെലിവറി രണ്ടാഴ്‍ മുതൽ ഒരു മാസം വരെ നീട്ടിവെച്ചതായി മിന്‍റ്  ഉള്‍പ്പെടെയുള്ള വിവിധ മാധ്യമ റിപ്പോർട്ടുകളെ പരാമർശിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു . ഈ മാസം അവസാനം ഉപഭോക്തൃ ഡെലിവറി ആരംഭിക്കാൻ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നു, എന്നാൽ ഇപ്പോൾ ഇത് ഡിസംബർ പകുതിയോ അവസാനമോ ആയി മാറ്റി.

ഒക്ടോബർ 25 നും നവംബർ 25 നും ഇടയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദ്യ ബാച്ച് ഡെലിവറി ഡിസംബർ 15 നും ഡിസംബർ 30 നും ഇടയിൽ നടക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇ-സ്‌കൂട്ടറിന്റെ ഒരു യൂണിറ്റ് ബുക്ക് ചെയ്‍ത ഉപഭോക്താക്കൾക്ക് ഡെലിവറിയുടെ കാലതാമസം ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കി കമ്പനി ഒരു മെയിൽ അയച്ചതായി റിപ്പോർട്ടുണ്ട്. ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും സ്‍കൂട്ടറുകൾ എത്രയും വേഗം എത്തിക്കുന്നതിനായി ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി ഈ മെയില്‍ ഉറപ്പുനൽകുകയും ചെയ്തു.

വാഹനങ്ങൾ കൃത്യസമയത്ത് ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന വിശ്വാസത്തോടെ നവംബർ 10-ന് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള അവസാന പേയ്‌മെന്റ് വിൻഡോ ഓല ഇലക്ട്രിക് തുറന്നു. അതേ തീയതിയിൽ, ബെംഗളൂരു, ദില്ലി, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായി കമ്പനി ടെസ്റ്റ് റൈഡുകളും ആരംഭിച്ചിരുന്നു. നവംബർ 19 ന് മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, പൂനെ എന്നീ അഞ്ച് നഗരങ്ങളിൽ കൂടി കമ്പനി ടെസ്റ്റ് റൈഡുകൾ ആരംഭിച്ചു.

ഡിസംബർ പകുതിയോടെ 1,000 നഗരങ്ങളും പട്ടണങ്ങളും കവർ ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി കമ്പനി ഇപ്പോൾ ടെസ്റ്റ് റൈഡ് പ്രോഗ്രാം എടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. ടെസ്റ്റ് റൈഡ് ഇവന്റുകളോടുള്ള പ്രതികരണം വളരെ പോസിറ്റീവ് ആണെന്ന് കമ്പനി അവകാശപ്പെട്ടു.

നവംബർ 27 മുതൽ സൂറത്ത്, തിരുവനന്തപുര, കോഴിക്കോട്, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, വഡോദര, ഭുവനേശ്വർ, തിരുപ്പൂർ, ജയ്‍പൂര്‍, നാഗ്പൂർ എന്നിവിടങ്ങളിൽ ഒല ഇലക്ട്രിക് ടെസ്റ്റ് റൈഡുകൾ ആരംഭിക്കുന്ന അടുത്ത ബാച്ച് നഗരങ്ങളിൽ ഉൾപ്പെടുന്നു.

ഒല ഇലക്ട്രിക് സ്‍കൂട്ടറിന്റെ S1 വേരിയന്റിന് ഒരു ലക്ഷം രൂപയാണ് വില, എസ് 1 പ്രോ വേരിയന്റിന് 1.30 ലക്ഷം രൂപയാണ് സംസ്ഥാന സബ്‌സിഡികൾ കൂടാതെയുള്ള  എക്സ് ഷോറൂം വില.

Follow Us:
Download App:
  • android
  • ios