Asianet News MalayalamAsianet News Malayalam

ഹൈപ്പർചാർജർ സ്​ഥാപിച്ച് ഒല ഇലക്ട്രിക്ക്

 കമ്പനി സി.ഇ.ഒ ഭവിഷ് അഗർവാൾ ത​ന്‍റെ എസ് 1 ഇ-സ്​കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു

Ola Electric launches its first Hypercharger ahead of test rides
Author
Mumbai, First Published Oct 25, 2021, 8:30 PM IST

ല ഇലക്ട്രിക്ക് (Ola Electric) ടെസ്​റ്റ്​ റൈഡുകൾക്ക് മുന്നോടിയായി ആദ്യ ഹൈപ്പർചാർജർ (Hypercharger) സ്​ഥാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി സി.ഇ.ഒ ഭവിഷ് അഗർവാൾ ത​ന്‍റെ എസ് 1 ഇ-സ്​കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. 'ആദ്യത്തെ ഹൈപ്പർചാർജർ തത്സമയം.. പ്രഭാത യാത്രയ്ക്കുശേഷം എന്റെ S1 ചാർജ് ചെയ്യുന്നു'-ഭവിഷ് ട്വിറ്ററിൽ കുറിച്ചു. ഹൈപ്പർചാർജറുകൾ സ്​ഥാപിച്ച്​ ഉപഭോക്താക്കൾക്ക് ചാർജിങ്​ പിന്തുണ നൽകുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബർ 10നാണ്​ ഒല ടെസ്​റ്റ്​ റൈഡ്​ ആരംഭിക്കുക. 

18 മിനിറ്റിൽ 0- 50% ചാർജ് ചെയ്യാൻ കഴിയുന്നതാണ്​ ഹൈപ്പർ ചാർജറുകൾ. 75 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്രയും ചാർജ്​ മതിയാകും. ദീപാവലിക്കുശേഷം ഒല ഇലക്ട്രിക് അവരുടെ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്​കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകൾ ആരംഭിക്കും. ഭാവിയിൽ 400 ഇന്ത്യൻ നഗരങ്ങളിൽ 100,000 ലധികം ടച്ച് പോയിന്റുകളിൽ ഇത്തരം ചാർജറുകൾ സ്ഥാപിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

മൾട്ടി ലെവൽ ലേഔട്ടിൽ ഒന്നിൽക്കൂടുതൽ ഇ.വികൾ ചാർജ്​ ചെയ്യുന്നതിനും ഹൈപ്പർ ചാർജറിൽ സൗകര്യം ഉണ്ടാകും. ഒല എസ്​ 1 മോഡലിന്​ ഒരു ലക്ഷം രൂപയാണ് വില. 10 കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. എസ് 1 പ്രോ ഇലക്ട്രിക് സ്​കൂട്ടറിന് ഒറ്റ ചാർജിൽ 180 കിലോമീറ്റർ സഞ്ചരിക്കാനാവും. 1.30 ലക്ഷം രൂപയാണ്​ പ്രോയുടെ വില. മണിക്കൂറിൽ 115 കിലോമീറ്റർ ആണ്​ വേഗത.

അടുത്തിടെ ഓല എസ് 1 ഇലക്ട്രിക്ക് സ്‍കൂട്ടറിന് ഒരു പുതിയ പേമെന്റ് പ്ലാൻ കമ്പനി അവതരിപ്പിച്ചിരുന്നു. ഓല എസ് 1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം മാത്രമേ ഉപഭോക്താക്കളിൽ നിന്ന് അന്തിമ പേയ്മെന്റ്  സ്വീകരിക്കുകയുള്ളുവെന്നാണ് ഓല വ്യക്തമാക്കിയത്.  ഒക്ടോബർ അവസാനത്തോടെ ഓല സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് നേരത്തെ പറഞ്ഞിരുന്നു. ടെസ്റ്റ് ഡ്രൈവ്  നടത്തിയതിന് ശേഷം ലാസ്റ്റ് പേയ്മെന്റ് നടത്താനാണ് കമ്പനി ആവശ്യപ്പെടുക.

നവംബർ 10 മുതൽ ഓല എസ് 1 ന്റെ ലാസ്റ്റ്  പേയ്മെന്‍റ് സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുന്നു.  ഓല സ്‍കൂട്ടറിന്‍റെ ആദ്യ ലോട്ട് കമ്പനി ഇതിനകം ബുക്ക് ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ മാസം, വെറും രണ്ട് ദിവസത്തിനുള്ളിൽ, കമ്പനി 1100 കോടി രൂപയുടെ ഓല സ്‍കൂട്ടർ ബുക്ക് ചെയ്‍തു. 

Follow Us:
Download App:
  • android
  • ios