Asianet News MalayalamAsianet News Malayalam

പര്‍ച്ചേസ് വിന്‍ഡോ തുറന്നു, സ്‍കൂട്ടര്‍ വില്‍പ്പന തുടങ്ങി ഒല

ഇപ്പോഴിതാ  ഓല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ മോഡലുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് കമ്പനി. 

Ola Electric Scooter sale now open
Author
Mumbai, First Published Sep 8, 2021, 11:27 PM IST

ഈ സ്വാതന്ത്ര്യ ദിനത്തിലാണ് രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്‍ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ  ഓല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ മോഡലുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് കമ്പനി. 

ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കമ്പനി തുറന്നതായി ലൈവ്‍മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണഅ കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കുമെന്ന്​ കമ്പനി പറയുന്നു. ഒക്ടോബർ മുതൽ ടെസ്റ്റ് റൈഡുകൾ ആരംഭിക്കും. ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിംഗ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞ്, ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കി. വാഹനം വാങ്ങലും നിറങ്ങളുടെ തെര​െഞ്ഞടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഒാൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

നേരത്തെ റിസർവേഷൻ ഉള്ള ആർക്കും ഓൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികളിലേക്ക് കടക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഓല സ്​കൂട്ടർ വാങ്ങാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

വാഹനം വാങ്ങുന്നതി​ന്‍റെ ആദ്യ പടിയായി വേണ്ട വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കാം. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​ 
ഒലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും പുനർനിർണയിക്കാനും സാധിക്കും. പക്ഷെ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ എത്തുന്ന സ്‍കൂട്ടര്‍ മാറ്റ്, മെറ്റാലിക് ഫിനിഷിംഗില്‍, അതിശയകരമായ പത്തു നിറങ്ങളിലാണ് എത്തുക. സംസ്ഥാന സര്‍ക്കാര്‍ സബ്‍സിഡികളും, രജിസ്ട്രേഷനും ഇന്ഷുറന്‍സും ഉള്പ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ വില.
മികച്ച ഡിസൈനില്‍ പൂര്‍ണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറുകളുടെ നിര്‍മ്മാണം. ഇരട്ട ഹെഡ്ലാമ്പുകള്‍, എര്‍ഗണോമിക്, ഫ്ളൂയിഡിക് ബോഡി, മികച്ച അലോയ് വീലുകള്‍, ശില്‍പ്പചാരുതിയുള്ള സീറ്റുകള്‍, രണ്ടു ഹെല്‍മറ്റുകള്‍ക്ക് അനുയോജ്യമായ ഏറ്റവും വലിയ ബൂട്ട് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡാണ് ഒല എസ്1 വാഗ്ദാനം ചെയ്യുന്നത്.  മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയില്‍ ഈ സ്‍കൂട്ട്ര‍ കുതികുതിക്കും. മൂന്ന് സെക്കന്‍ഡിന് ഉള്ളില്‍ 0-40 കി.മീ വേഗത കൈവരിക്കാനാവും. ഒറ്റച്ചാര്‍ജില്‍ 181 കി.മീ വരെ സഞ്ചരിക്കാം. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ ഹൈപ്പര്‍ഡ്രൈവ് മോട്ടോറാണ് വാഹനത്തിന് കരുത്തേകുക. 3.97 കി.വാട്ട് ബാറ്ററി ഒറ്റചാര്‍ജ്ജില്‍ 181 കിലോമീറ്റര്‍ പരിധിക്ക് ആവശ്യമായ വൈദ്യുതി സംഭരിക്കും. ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും ഉണ്ട്.

ഇരുചക്രവാഹനങ്ങളില്‍ ഇതുവരെ ലഭ്യമായതില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഓല എസ്1 കൊണ്ടുവരുന്നത്. ഒക്ടാ-കോര് പ്രോസസര്, 3 ജിബി റാം, 4ജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയിലൂടെയുള്ള അതിവേഗ കണക്റ്റിവിറ്റി എന്നിവക്കൊപ്പം ഒല സ്വന്തമായി രൂപകല്പന ചെയ്ത സ്മാര്ട്ട് വിസിയു, വാഹനത്തിന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം നല്കും. 7 ഇഞ്ച് ടച്ച് സ്ക്രീന് ഡിസ്പ്ലേകളോടെയാണ് അഡ്വാന്സ്ഡ് എച്ച്എംഐ. താക്കോല് ഇല്ലാതെ സ്മാര്ട്ട്ഫോണ് വഴിതന്നെ സ്‍കൂട്ടര്‍ തനിയെ ലോക്ക് ആവുകയും അണ്‍ലോക്ക് ആവുകയും ചെയ്യും. വോയിസ് റെക്കഗ്നിഷനാണ് മറ്റൊരു സവിശേഷത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios