മുമ്പ്, ഓഫർ 2022 ഒക്ടോബർ അഞ്ച് വരെ സാധുതയുള്ളതായിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ കിഴിവ് ഉത്സവ സീസണിന്റെ അവസാനം വരെ സാധുത ഉള്ളതായിരിക്കും എന്ന് കമ്പനി പ്രഖ്യാപിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക്ക് അതിന്റെ എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന ഉത്സവ സീസണിലെ ഓഫർ കൂടുതൽ നീട്ടിയതായി റിപ്പോര്‍ട്ട്. മുമ്പ്, ഓഫർ 2022 ഒക്ടോബർ അഞ്ച് വരെ സാധുതയുള്ളതായിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ കിഴിവ് ഉത്സവ സീസണിന്റെ അവസാനം വരെ സാധുത ഉള്ളതായിരിക്കും എന്ന് കമ്പനി പ്രഖ്യാപിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഓഫറിന് കീഴിൽ, ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ 10,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. അങ്ങനെ വില 1,39,999 രൂപയിൽ നിന്ന് 1,29,999 രൂപയായി (ദില്ലി എക്സ്-ഷോറൂം) കുറച്ചു. അടിസ്ഥാന പതിപ്പ് ഈ ഓഫറിന് കീഴിൽ ബാധകമല്ലെങ്കിലും ഈ കിഴിവ് S1 പ്രോയിൽ മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പുതിയ ഒല S1 ഇലക്ട്രിക് സ്‍കൂട്ടർ അഞ്ച് നിറങ്ങളിൽ എത്തും
മുകളിൽ സൂചിപ്പിച്ച ഓഫറിന് പുറമേ, S1 പ്രോയുടെ അഞ്ച് വർഷത്തെ വിപുലീകൃത വാറന്റിയിൽ 1,500 രൂപ കിഴിവും ഒല ഇലക്ട്രിക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കമ്പനി ഇലക്ട്രിക് സ്കൂട്ടർ 8.99 ശതമാനം കുറഞ്ഞ പലിശ നിരക്കിലും പൂജ്യം പ്രോസസ്സിംഗ് ഫീയിലും വാഗ്ദാനം ചെയ്യുന്നു.
നിലവിൽ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്. ഒല ഇലക്ട്രിക്ക് അതിന്റെ S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പർച്ചേസ് വിൻഡോ സെപ്റ്റംബർ ഒന്നിനാണ് തുറന്നത്. ഡെലിവറി സെപ്റ്റംബർ 7-ന് ആരംഭിച്ചു. കഴിഞ്ഞ വർഷം അവതരിപ്പിച്ച എസ്1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സ്‌കൂട്ടറും നിർമ്മിച്ചിരിക്കുന്നത്. ഈ സ്‍കൂട്ടറിന്‍റെ 70,000 യൂണിറ്റുകൾ കമ്പനി ഇതിനകം വിറ്റുകഴിഞ്ഞു. സൗന്ദര്യപരമായി, എസ് 1, എസ് 1 പ്രോ എന്നിവ തമ്മിൽ വ്യത്യാസങ്ങള്‍ ഒന്നുമില്ല. രണ്ടും ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പ്, എൽഇഡി ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റിനടിയിൽ സ്റ്റോറേജ്, വിശാലമായ സീറ്റ് എന്നിവയുമായി വരുന്നു. അലോയ് വീലുകളോടൊപ്പം ട്യൂബ് ലെസ് ടയറുകളും ഉണ്ട്. S1 അഞ്ച് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം S1 പ്രോ 11 കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ വർഷം ഓഗസ്റ്റ് 15 നാണ് ഒല ഇലക്ട്രിക്ക് ഒല എസ് 1 ഇലക്ട്രിക് സ്‍കൂട്ടറിനെ പുറത്തിറക്കുന്നത്. കമ്പനിയുടെ മുൻനിര എസ് 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന്റെ വിലകുറഞ്ഞ പതിപ്പായിരുന്നു ഇത്. അടുത്തിടെ ഉത്സവ ദിനങ്ങളിലെ ഈ മോഡലിന്‍റെ വില്‍പ്പന കണക്കുകള്‍ കമ്പനി പുറത്തുവിട്ടിരുന്നു.
കുട്ടിമാമ്മന്മാരെ ഞെട്ടിക്കാൻ ഒല ഇലക്ട്രിക് നേപ്പാളിലേക്കും!
സാധാരണ ദിവസങ്ങളിലെ വിൽപ്പനയെ അപേക്ഷിച്ച് ദസറയിൽ ഏകദേശം 10 മടങ്ങ് അധികം വിൽപ്പനയ്ക്ക് ഒല എസ് 1 സാക്ഷ്യം വഹിച്ചതായി ട്വിറ്ററിൽ വാർത്ത പങ്കിട്ടുകൊണ്ട് സിഇഒ ഭവിഷ് അഗർവാൾ കുറിച്ചത്. ജ്വലന എഞ്ചിനുകളുടെ യുഗം അവസാനിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാൻ രാജ്യം തയ്യാറാണെന്ന് എസ് 1 ന്റെ മികച്ച വിൽപ്പന പ്രകടനം കാണിക്കുന്നുവെന്ന് ഭവിഷ് അഗർവാൾ പറഞ്ഞിരുന്നു.
