Asianet News MalayalamAsianet News Malayalam

വമ്പന്‍ വിലക്കുറവില്‍ ഈ ഒല സ്‍കൂട്ടറുകള്‍, കാരണം ഇതാണ്!

. ഒല എസ്1 പ്രോ ഇപ്പോൾ 10,000 രൂപയുടെ വിലക്കുറവിൽ ലഭ്യമാണ് എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Ola S1 Pro electric scooter gets Rs 10000 price cut
Author
First Published Sep 28, 2022, 3:41 PM IST

ത്സവ സീസൺ പ്രമാണിച്ച് ഓല ഇലക്ട്രിക് അതിന്റെ സ്‍കൂട്ടർ ശ്രേണിയില്‍ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഒല എസ്1 പ്രോ ഇപ്പോൾ 10,000 രൂപയുടെ വിലക്കുറവിൽ ലഭ്യമാണ് എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ സ്‍കൂട്ടറിന്‍റെ വില 1,39,999 രൂപയിൽ നിന്ന് 1,29,999 രൂപയായി കുറഞ്ഞു (എക്സ്-ഷോറൂം ദില്ലി). പ്രസ്‌തുത ഓഫർ പ്രോ മോഡലിന് മാത്രമേ ബാധകമാകൂ. ഈ ഓഫര്‍ ഒക്ടോബർ അഞ്ച് വരെ സാധുതയുള്ളതാണ്. അതിനുപുറമെ, ഓല വിവിധ സാമ്പത്തിക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. 

വാങ്ങാന്‍ കൂട്ടയിടി, വളര്‍ച്ച 297 ശതമാനം, കണ്ണുനിറഞ്ഞ് ഈ സ്‍കൂട്ടര്‍ കമ്പനി, കണ്ണുമിഴിച്ച് എതിരാളികള്‍!

S1 പ്രോയുടെ അഞ്ച് വർഷത്തെ വിപുലീകൃത വാറന്റി, സീറോ ലോൺ പ്രോസസ്സിംഗ് ഫീസ്, കുറഞ്ഞ പലിശ നിരക്കായ 8.99 ശതമാനം എന്നിവയിൽ വാങ്ങുന്നവർക്ക് 1,500 രൂപ കിഴിവ് ലഭിക്കും. ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാവ് ഉടൻ തന്നെ S1 ശ്രേണിയിൽ OTA വഴി മൂവ് OS 3 എന്ന പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വിന്യസിക്കാനും ഒരുങ്ങുന്നുണ്ട്. ഈ ദീപാവലിയോടെ വാഹനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. 

നേപ്പാളിൽ S1 ഇലക്ട്രിക് സ്‌കൂട്ടർ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്, കൂടാതെ ഇന്ത്യയിലുടനീളം അതിന്റെ ഓഫ്‌ലൈൻ ഷോറൂമുകൾ (Ola എക്സ്പീരിയൻസ് സെന്ററുകൾ) സ്ഥാപിക്കുകയും ചെയ്യുന്നു. നിലവിൽ ചണ്ഡീഗഡ്, ദില്ലി, കോലാപ്പൂർ, ബെൽഗാം, മംഗലാപുരം, പൂനെ, തൃശൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ 20 ഓല എക്സ്പീരിയൻസ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 

കുട്ടിമാമ്മന്മാരെ ഞെട്ടിക്കാൻ ഒല ഇലക്ട്രിക് നേപ്പാളിലേക്കും!

എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഒല ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. S1-ന് 2.98kWh ബാറ്ററി ലഭിക്കുന്നു.  അതിന്റെ ഭാരം 121 കിലോഗ്രാം ആണ്. S1 വേരിയന്റ് 3.6 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 40 കിമി വേഗത കൈവരിക്കും. മണിക്കൂറില്‍ 90കിമി ആണ് പരമാവധി വേഗത. ഒപ്പം ഇതിന് 141 കിലോമീറ്റർ റേഞ്ച് പിരിധിയുണ്ട്. ഇതിന് സാധാരണ, സ്‌പോർട്‌സ് ഡ്രൈവിംഗ് മോഡുകൾ ലഭിക്കും. S1 പ്രോയ്ക്ക് 3.97 kWh ബാറ്ററിയും 125kg ഭാരവുമുണ്ട്. S1 പ്രോ3 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 40 കിമി വേഗത കൈവരിക്കും. 115 കിമി ആണ് പരമാവധി വേഗത.  ഇത് ഒറ്റ ചാര്‍ജ്ജില്‍ 181 കിലോമീറ്റർ പരിധി റേഞ്ച് കൈവരിക്കും. ഇതിന് നോർമൽ, സ്‌പോർട്‌സ്, ഹൈപ്പർ തുടങ്ങിയ ഡ്രൈവിംഗ് മോഡുകളും ലഭിക്കുന്നു.

Follow Us:
Download App:
  • android
  • ios