Asianet News MalayalamAsianet News Malayalam

മൈലേജ് 240 കി.മീ; ആ സ്‍കൂട്ടര്‍ ഇന്ത്യയിലേക്കും!

ഈ സ്‍കൂട്ടറിന് ഒറ്റ ചാർജിൽ 240 കിലോമീറ്റർ ദൂരം ഓടാനാവും

Ola to introduce its first electric scooter in India
Author
Trivandrum, First Published Nov 21, 2020, 11:09 AM IST

ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണത്തിലേക്ക് കടക്കുകയാണെന്നു റിപ്പോര്‍ട്ട്. 2021  ജനുവരിയിൽ ആദ്യ വാഹനവുമായി വിപണിയിലെത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തിൽ നെതർലാൻഡിൽ നിർമ്മിച്ച ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലും യൂറോപ്പിലും വിൽക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനായാസം മാറ്റിയെടുക്കാവുന്നതും ഊർജസാന്ദ്രതയേറിയതുമായ ബാറ്ററിയോടെ കമ്പനി വികസിപ്പിക്കുന്ന ഈ സ്‍കൂട്ടറിന് ഒറ്റ ചാർജിൽ 240 കിലോമീറ്റർ ദൂരം ഓടാനാവും.  

ഈ വർഷം മെയ് മാസത്തിലാണ് ഓല ഇലക്ട്രിക് ആംസ്റ്റർഡാം ആസ്ഥാനമായുള്ള എറ്റെർഗോയെ ഏറ്റെടുക്കുന്നത്. 2021 ൽ ഇന്ത്യയിൽ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്നും എറ്റെർഗോ ഏറ്റെടുക്കൽ അതിന്റെ എഞ്ചിനീയറിംഗ്, ഡിസൈൻ കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തിയെന്നും കമ്പനി അന്നും വ്യക്തമാക്കിയിരുന്നു.

നിലവിൽ രാജ്യത്ത് വിൽപനയ്ക്കുള്ള പെട്രോൾ സ്‍കൂട്ടറുകളുമായുള്ള താരതമ്യം ചെയ്യുമ്പോള്‍ തികച്ചും മത്സരക്ഷമമായ വിലകളിൽ ഇ സ്‍കൂട്ടർ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.  ആദ്യ വർഷത്തിൽ ഒരു ദശലക്ഷം ഇ-സ്‍കൂട്ടറുകളുടെ വിൽപ്പനയാണ് ഓല ശ്രമിക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ നല്‍കുന്ന സൂചന. 

വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകൾ നെതർലാൻഡിലെ നിർമാണ കേന്ദ്രത്തിൽ നിന്നും ഇറക്കുമതി ചെയ്യാനാണ് നീക്കം. പ്രാദേശിക ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റുന്നതിന് ഇന്ത്യയിൽ ഒരു സൗകര്യം ഒരുക്കാൻ ഓല ഇലക്ട്രിക് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് കമ്പനിയുടെ നീക്കം. ഏകദേശം രണ്ടു ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‍കൂട്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഓല വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios