മാരുതി സുസൂക്കിയുടെ അരീന ഷോറൂമുകളില്‍ ഓണം ഓഫര്‍

കൊച്ചി: മാരുതി സുസൂക്കിയുടെ അരീന ഷോറൂമുകളില്‍ ഓണം ഓഫര്‍ പ്രഖ്യാപിച്ചു. ഓണക്കാലത്ത്‌ വാഹനം വാങ്ങുമ്പോള്‍ 51,000 രൂപയുടെ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ ഓഫറിലൂടെ 42 ഇഞ്ച്‌ സ്‌മാര്‍ട്ട്‌ ടിവി, വാക്വം ക്ലീനര്‍, വി.ഐ.പി. ബാഗ്‌, സ്‌കൈ ബാഗ്‌ ബാക്ക്‌ പാക്ക്‌ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്‌.

വാഗണ്‍ ആര്‍, ഓള്‍ട്ടോ, എസ്‌ പ്രെസ്സോ, എര്‍ട്ടിഗ, വിറ്റാര ബ്രെസ, ഡിസയര്‍, സ്വിഫ്‌റ്റ്‌, ഈക്കോ എന്നീ ബ്രാന്‍ഡുകള്‍ക്ക്‌ ഈ ഓഫര്‍ ലഭ്യമാകും. കൂടാതെ കേരളാ സര്‍ക്കാര്‍ 1% പ്രളയ സെസ്‌ നീക്കം ചെയ്‌തിരിക്കുന്നതിനാല്‍ അതാത്‌ മോഡലുകളുടെ വിലയും കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona