32 കിമി മൈലേജുള്ള ഈ മാരുതി കാർ കഴിഞ്ഞ മാസം വാങ്ങിയത് വെറും എട്ടുപേർ മാത്രം!
മാരുതി സുസുക്കിയുടെ വിലകുറഞ്ഞ മോഡലായ എസ്-പ്രസോയുടെ വിൽപ്പന കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. 2024 ഡിസംബർ മാസത്തിൽ വെറും എട്ട് യൂണിറ്റ് എസ്-പ്രസോ കാറുകൾ മാത്രമാണ് മാരുതി വിറ്റത് എന്നാണ് റിപ്പോർട്ടുകൾ

രാജ്യത്തെ ഒന്നാം നിര വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ വാഹനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും വളരെ ജനപ്രിയമാണ്. ഇതിൽ വാഗൺആർ, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകളും മാരുതി സുസുക്കി വൻതോതിൽ വിൽക്കുന്നുണ്ട്. 2024 ഡിസംബറിൽ, മാരുതി വാഗൺആർ പോലുള്ള ഹാച്ച്ബാക്കുകൾക്ക് 17,000-ത്തിലധികം ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, കമ്പനിയുടെ വിലകുറഞ്ഞ മോഡലായ എസ്-പ്രസോയുടെ വിൽപ്പന കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. 2024 ഡിസംബർ മാസത്തിൽ വെറും എട്ട് യൂണിറ്റ് എസ്-പ്രസോ കാറുകൾ മാത്രമാണ് മാരുതി വിറ്റത് എന്നാണ് റിപ്പോർട്ടുകൾ. ഈ കാലയളവിൽ മാരുതി എസ്-പ്രസ്സോയുടെ വിൽപ്പനയിൽ കമ്പനി പ്രതിമാസ അടിസ്ഥാനത്തിൽ 99.65 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
1.0 ലിറ്റർ പെട്രോൾ എൻജിനാണ് എസ്-പ്രസോയുടെ ഹൃദയം. ഈ എഞ്ചിന് 68PS പവറും 89NM ടോർക്കും സൃഷ്ടിക്കാൻ കഴിയും. മാരുതി എസ്-പ്രസോയിൽ അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കുന്നു. അതേസമയം 5-സ്പീഡ് AMT ഗിയർബോക്‌സിൻ്റെ ഓപ്ഷനുമുണ്ട്. ഈ എഞ്ചിനിൽ സിഎൻജി കിറ്റിൻ്റെ ഓപ്ഷനും ലഭ്യമാണ്. സിഎൻജി മോഡിൽ, ഈ എഞ്ചിൻ 56.69PS പവറും 82.1NM ടോർക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷൻ മാത്രമേ ഇതിൽ ലഭ്യമാകൂ.
മാരുതി എസ് പ്രെസോയുടെ ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് പവർ വിൻഡോ, കീ-ലെസ് എൻട്രി സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. മാരുതി എസ് പ്രസോയുടെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൻ്റെ പെട്രോൾ എംടി വേരിയൻ്റിൻ്റെ 24 കിമി ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. പെട്രോൾ MT യുടെ മൈലേജ് 24.76kmpl ആണ്. സിഎൻജി വേരിയൻ്റിൻ്റെ മൈലേജ് 32.73km/kg ആണ്.
മാരുതി എസ്-പ്രസ്സോയ്ക്ക് 3565 എംഎം നീളവും 1520 എംഎം വീതിയും 1553 എംഎം ഉയരവുമുണ്ട്. കാറിന്റെ കെർബ് വെയ്റ്റ് 736 കിലോഗ്രാമും വീൽബേസ് 2380 മില്ലിമീറ്ററുമാണ്. ഇക്കാരണത്താൽ, കാർ നിയന്ത്രിക്കാനും ഇടുങ്ങിയ റോഡുകളിൽ ഓടിക്കാനുമൊക്കെ എളുപ്പമാണ്. 180 എംഎം ആണ് കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. 27 ലിറ്ററിന്റെ വലിയ ഇന്ധന ടാങ്കാണ് ഇതിനുള്ളത്. 270 ലിറ്റർ ബൂട്ട് സ്പേസാണ് ഇതിന് ലഭിക്കുന്നത്. 4.26 ലക്ഷം മുതലാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ എക്സ് ഷോറൂം വില.