Asianet News MalayalamAsianet News Malayalam

വില 10 ലക്ഷം രൂപയോളം വെട്ടിക്കുറച്ചു, അമ്പരപ്പിക്കുന്ന വിലക്കിഴിവുമായി ഈ വണ്ടിക്കമ്പനി!

10 ലക്ഷത്തോളം രൂപയുടെ വിലക്കിഴിവുകളാണ് കമ്പനിയുടെ വാഗ്‍ദാനം. ഈ ഓഫറുകള്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള ഡെലിവറികളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ

Over 10 Lakh Discount On Audi In India
Author
Mumbai, First Published Aug 14, 2021, 12:14 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയില്‍ കിടിലന്‍ ഓഫറുകളുമായി രംഗത്ത്.  ഇന്തയന്‍ വിപണിയിലെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കമ്പനി സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ലക്ഷത്തോളം രൂപയുടെ വിലക്കിഴിവുകളാണ് കമ്പനിയുടെ വാഗ്‍ദാനം. ഔഡി ക്യു2, എ4, എ6 എന്നീ ആഡംബര വേരിയന്റുകള്‍ക്കാണ് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കിയിരിക്കുന്നത്. ഓഫറുകള്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള ഡെലിവറികളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. 

ഔഡി ക്യു2 എന്‍ട്രി ലെവല്‍ എസ് യു വിയുടെ സ്റ്റാന്‍ഡേര്‍ഡ് വിത്ത് സണ്‍റൂഫ് മോഡലിന് ഏഴ് ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചത്. അതായ് ഓഗസ്റ്റ് 31ന് മുമ്പ് കാര്‍ വാങ്ങുമ്പോള്‍ 29.49 ലക്ഷം രൂപ മുടക്കിയാല്‍ മതി. എസ് യു വിയുടെ പ്രീമിയം വേരിയന്റിന് 8.5 ലക്ഷം രൂപയാണ് ഓഫര്‍ വില. ഇതോടെ എക്‌സ്‌ഷോറൂം വില 32.39 ലക്ഷം രൂപയായി കുറഞ്ഞു. ഔഡി ക്യു2 പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2 എന്നിവക്ക് യഥാക്രമം 8.65 ലക്ഷം, 10.65 ലക്ഷം രൂപയാണ് ഓഫര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഈ രണ്ട് മോഡലുകള്‍ക്കും എക്‌സ്‌ഷോറൂം വില യഥാക്രമം 35.99 ലക്ഷം രൂപ, 34.49 ലക്ഷം രൂപ എന്നിങ്ങനെയാണ്. 

ഔഡി എ6 സെഡാനും ആകര്‍ഷണീയമായ ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. കാറിന്റെ പ്രീമിയം പ്ലസ് എഡിഷനില്‍ 7.59 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ടുള്ളത്. ടെക്‌നോളജി എഡിഷന് 7.12 ലക്ഷം രൂപയും ഓഫറില്‍ ലഭിക്കും. ഈ രണ്ട് എഡിഷന്‍ മോഡലിനും യഥാക്രമം 49.49 ലക്ഷം, 54.69 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ ക്യു2, എ4 എന്നീ മോഡല്‍ കാറുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി ഒരുക്കിയിട്ടുണ്ട്. എ6 സെഡാനിന് രണ്ട് ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. 

ഔഡി എ4 സെഡാന് മികച്ച ആനുകൂല്യമാണ് ഓഗസ്റ്റ് 31 വരെ കമ്പനി ഒരുക്കിയിട്ടുള്ളത്. സെഡാന്റെ പ്രീമിയം പ്ലസ് എഡിഷന്‍ മോഡലില്‍ 5.2 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഓഫര്‍ കഴിഞ്ഞ് 37.99 ലക്ഷം രൂപ എ4ന് മുടക്കിയാല്‍ മതി. എ4 ഫെയ്സ്ലിഫ്റ്റ് സെഡാന്‍ ഈ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെത്തിയത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് 2021 ഔഡി എ4 ഫെയ്സ്ലിഫ്റ്റിലുള്ളത്. 190 ബിഎച്ച്പി കരുത്ത്, 320 എന്‍എം ടോര്‍ക്ക് എന്നിവയും ഈ മോഡലിന് ഔഡി കമ്പനി വാഗ്‍ദാനം ചെയ്യുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios