Asianet News MalayalamAsianet News Malayalam

ഈ ഉത്സവകാലത്ത് നിരത്തിലെത്തിയത് 2000 ജാവ പെരാക്കുകള്‍

ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Over 2,000 Jawa Perak units delivered this festive season
Author
Mumbai, First Published Nov 8, 2020, 8:24 PM IST

ഐക്കണിക്ക് ഇരുചക്രവാഹന മോഡലായ ജാവയുടെ കസ്റ്റം മെയ്ഡ് ബൈക്കാണ് പെരാക്ക്.  ഉത്സവ സീസണിന്റെ ഭാഗമായി കമ്പനി പെരാക്കിന്റെ 2000 യൂണിറ്റ് ഡെലിവറികള്‍ രേഖപ്പെടുത്തിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഒക്ടോബറില്‍ ഇതാദ്യമായാണ് കമ്പനി ഇത്രയധികം യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

22 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തില്‍ എത്തിയത്.  ശേഷി കൂടിയ കസ്റ്റം ബോബര്‍ മോഡല്‍ ആയ പെരാക്ക് 2020 ജൂലൈ മുതലാണ് ഉടമകള്‍ക്ക് കൈമാറിത്തുടങ്ങിയത്.

കമ്പനി നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണിത്. ജൂലൈയില്‍ 569  യൂണിറ്റായിരുന്ന വില്‍പ്പന, ഓഗസ്റ്റില്‍ 1,353 യൂണിറ്റായും പിന്നീട് 2020 സെപ്റ്റംബറില്‍ 2,121 യൂണിറ്റായും ഉയര്‍ന്നു. നവരാത്രി പോലെ തന്നെ ദീപാവലി ദിനത്തിലും മികച്ച വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍സൈക്കിളില്‍നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചത്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്.

ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.

മാറ്റ് ബ്ലാക്ക് ബോഡി നിറമാണ് ധാരാളം കസ്റ്റമൈസേഷന്റെ സാദ്ധ്യതകള്‍ തുറന്നിടുന്ന പേരാക്കിന്റെ ഹൈലൈറ്റ്.  സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്‌ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്തമാക്കും. ജാവ, ജാവ 42 എന്നീ മോഡലുകളെക്കാള്‍ നീളം കൂടുതലുള്ള മോഡലാണ് ജാവ പെരാക്ക്.

മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സിംഗിള്‍ പീസ് സീറ്റ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്‍കിയിരിക്കുന്നു.  750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം. ജാവ പെരാക്കിന് 1,94,500 രൂപയാണ് എക്‌സ്‌ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്ക് 350 ആണ് പെരാക്കിന്റെ മുഖ്യ എതിരാളി. ഒപ്പം ബെനലി ഇംപെരിയാലെ 400 ഉം നിരത്തില്‍ പെരാക്കിനോട് ഏറ്റുമുട്ടും.

Follow Us:
Download App:
  • android
  • ios