ടൊയോറ്റയുടെ ലാന്‍ഡ് ക്രൂയിസര്‍ വി 8 വാഹനം തിരക്കേറിയ നിരത്തിലൂടെ ഓടിക്കുന്ന ബാലന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഇത്. വീഡിയോ ദൃശ്യങ്ങളെ അനുസരിച്ച് അഞ്ച് വയസോളം പ്രായമുള്ള ആണ്‍കുട്ടിയാണ് വാഹനം ഓടിക്കുന്നത്.
തിരക്കേറിയ റോഡില്‍ എസ് യു വി ഓടിച്ച് ബാലന്‍. പാകിസ്ഥാനിലെ വലിയ നഗരങ്ങളിലൊന്നായ മുള്‍ട്ടാനില്‍ നിന്ന ലഭിച്ച വീഡിയോയിലെ കുഞ്ഞിനേയും രക്ഷിതാക്കളേയും അന്വേഷിക്കുകയാണ് പാക് പൊലീസ്. ടൊയോറ്റയുടെ ലാന്‍ഡ് ക്രൂയിസര്‍ വി 8 വാഹനം തിരക്കേറിയ നിരത്തിലൂടെ ഓടിക്കുന്ന ബാലന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഇത്.
വീഡിയോ ദൃശ്യങ്ങളെ അനുസരിച്ച് അഞ്ച് വയസോളം പ്രായമുള്ള ആണ്‍കുട്ടിയാണ് വാഹനം ഓടിക്കുന്നത്. സ്റ്റിയറിംല്‍ പിടിച്ച് നിന്നാണ് ഈ സാഹസിക വാഹനമോടിക്കല്‍. മുള്‍ട്ടാന്‍ നഗരത്തിലെ തിരക്കേറിയ നിരത്തായ ബോസന്‍ റോഡിലൂടെയാണ് അതിസാഹസിക വാഹനമോടിക്കല്‍. ഈ നിരത്തില്‍ പൊലീസുകാര്‍ സ്ഥിരമായുണ്ടെങ്കിലും ആരും തടഞ്ഞില്ലെന്നാണ് വീഡിയോ ആരോപിക്കുന്നത്.
ഇതോടെയാണ് വീഡിയോയിലെ കുട്ടിയേയും കുട്ടിയുടെ രക്ഷിതാക്കളേയും പൊലീസ് അന്വേഷിക്കാന്‍ തുടങ്ങിയത്. മുന്‍വശത്തെ സീറ്റില്‍ കുഞ്ഞിനൊപ്പം മറ്റാരും തന്നെയില്ല. പിന്‍ വശത്തെ ഗ്ലാസില്‍ സ്ക്രീന്‍ ഒട്ടിച്ചിരിക്കുന്നതിനാല്‍ വാഹനത്തില്‍ കുട്ടിയ്ക്കൊപ്പം മറ്റാരെങ്കിലും ഒണ്ടോയെന്ന കാര്യം വ്യക്തമല്ല. എസ് യുവിക്കൊപ്പം നീങ്ങിയ ഇരുചക്രവാഹനത്തിലുള്ളവരാണ് വീഡിയോ എടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരേ വീഡിയോ വൈറലായതോടെ പ്രതിഷേധം രൂക്ഷമാണ്.
