Asianet News MalayalamAsianet News Malayalam

50 ലക്ഷത്തോളം പഴയ കാറുകള്‍ ഒറ്റയടിക്ക് നിരോധിച്ച് ഒരു നഗരം!

ഏകദേശം 50 ലക്ഷത്തോളം കാറുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി ഒരു നഗരം

Paris Ban 50 Lakh Old Cars From Roads
Author
Paris, First Published Jun 29, 2019, 10:56 AM IST

പാരീസ്: ഏകദേശം 50 ലക്ഷത്തോളം കാറുകൾക്ക് ഇനി പാരീസ് നഗരത്തിൽ ഓടിക്കാൻ സാധിക്കില്ല. കാര്യക്ഷമത കുറഞ്ഞതും പഴയതുമായ 60 ശതമാനത്തോളം വരുന്ന കാറുകളെ നിരോധിച്ച് ഉത്തരവിറങ്ങി. ഫ്രാന്‍സിലെ താപനില അനിയന്ത്രിതമായി ഉയർന്നതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം. 45.1 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞദിവസം മാത്രം ഫ്രാൻസിലെ ഉയർന്ന താപനില. 

ഉത്തരവനുസരിച്ച് പാരീസിലെ 79 ഓളം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എ86 റിംഗ് റോഡിലേക്ക് കാറുകൾ പ്രവേശിക്കാൻ പാടില്ല.  നിരോധനം ലംഘിക്കുന്ന കാറുടമകളില്‍ നിന്നും 68 യൂറോ പിഴ ഈടാക്കും. ഏകദേശം 5340 രൂപയോളം വരും ഈ തുക. വാനുകൾക്ക് 138 യൂറോയാണ് പിഴ. പാരീസിലെ പ്രധാന പാതകളിലാണ് ഈ നിയന്ത്രണം. 

2001-2005 കാലത്ത് രജിസ്റ്റർ ചെയ്ത ഡീസൽ കാറുകൾക്കുള്ള നിരോധനം ജൂലായ് ഒന്ന് മുതൽ നിലവില്‍ വരാനിരിക്കുകയാണ്. 2006 നും 2009 നും ഇടയിൽ രജിസ്റ്റർ ചെയ്ത ട്രെക്കുകളും നിരോധിക്കപ്പെടും. ഇനിമുതല്‍ ഹൈഡ്രജൻ കാറുകളും ഇലക്ട്രിക് കാറുകളും മാത്രം നഗരത്തിൽ അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. 

അതേസമയം പുതിയ ഉത്തരവനിനെതിരെ രാജ്യത്തെ വാഹന ഉടമകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. അന്തരീക്ഷ താപനില വർദ്ധിക്കുന്നത് കാറുകളുടെ ഉപയോഗം മൂലമല്ലെന്നും ചൂട് കൂടാനുള്ള യഥാർത്ഥ കാരണങ്ങൾക്ക് മേലാണ് നിയന്ത്രണം വേണ്ടതെന്നുമാണ് ഇവരുടെ വാദം.

Follow Us:
Download App:
  • android
  • ios