കൊ​വി​ഡ്​ സൃ​ഷ്​​ടി​ച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ ആഭ്യന്തര വാഹനവിപണി കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. 2020 ജൂ​ലൈ​യി​ലെ കണ​ക്കുകള്‍​ പ്ര​കാ​രം മേ​യ്​, ജൂണ്‍ മാ​സ​ങ്ങളെ അ​പേ​ക്ഷി​ച്ച്​ പ്ര​ധാ​ന ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം കാ​ർ വി​ൽ​പ്പ​ന​യി​ൽ  വ​ർ​ധ​ന​വു​ണ്ടാ​യി. 2019nz ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ മാ​രു​തി, ടാ​റ്റ, റെ​നോ​ൾ​ട്ട്, എം ജി തുടങ്ങിയ ക​മ്പ​നി​ക​ളു​ടെ വി​ൽ​പ്പ​ന​യും വ​ർ​ധി​ച്ചു.

2019 ജൂ​ലൈ​യെ അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ മാ​സം മാ​രു​തി​ക്ക്​ 1.3ഉം ​ടാ​റ്റ​ക്ക്​ 43.2ഉം ​റെ​നോ​ൾ​ട്ടി​ന്​ 75.5ഉം ​എം.​ജി​ക്ക്​ 39.6ഉം ​ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ വി​ൽ​പ്പ​ന​യി​ലു​ണ്ടാ​യ​ത്. മാ​രു​തി അൾ​​ട്ടോ (13654 യൂ​നി​റ്റ്), വാ​ഗ​ൺ ആ​ർ (13515), ബ​ലേ​നോ (11575), ഹു​ണ്ടാ​യി ക്രെറ്റ (11549), മാ​രു​തി സ്വി​ഫ്​​റ്റ്​ (10173), ഡി​സ​യ​ർ (9046), എ​ർ​ട്ടി​ഗ (8504) എ​ന്നി​വ​യാ​ണ്​ ക​ഴി​ഞ്ഞ​മാ​സം വി​ൽ​പ്പ​ന​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള കാ​റു​ക​ൾ. മേ​യ്​ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളി​ലും കാ​ർ വി​ൽ​പ്പ​ന കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു. മേ​യി​ൽ വി​ൽ​പ്പ​ന​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്ത്​ കേ​ര​ള​മാ​യി​രു​ന്നു. ​3282 കാ​റു​ക​ളാ​ണ്​ വി​റ്റ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ 16569 യൂ​നി​റ്റു​ക​ൾ വി​റ്റ സ്​​ഥാ​ന​ത്താ​ണ്​ ഇ​ത്.

നിലവിലെ ഡിമാന്‍ഡ് പിക്ക്-അപ്പ് പ്രധാനമായും മിനി പാസഞ്ചര്‍, വ്യക്തിഗത മൊബിലിറ്റി വാഹന വിഭാഗങ്ങളിലാണ് കാണപ്പെടുന്നത്. എന്തായാലും ജൂലൈ മാസത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ തുടര്‍ച്ചയായ പുരോഗതി, ആഭ്യന്തര വാഹന വിപണിയ്ക്ക് പ്രതീക്ഷ പകരുന്നു. ഇരുചക്ര വാഹനങ്ങളുടേയും പാസഞ്ചര്‍ വാഹനങ്ങളുടേയും ഡിമാന്‍ഡ് ജൂണിനെക്കാളും ജൂലൈ മാസത്തില്‍ ഉയര്‍ന്നുവെന്നതും ശ്രദ്ധേയം.

കൊവി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ പൊ​തു​ഗ​താ​ഗ​ത​ത്തി​ൽ​ നി​ന്ന്​ സ്വ​ന്തം വാ​ഹ​നം എ​ന്ന നി​ല​യി​ലേ​ക്ക്​ മാ​റു​ന്നു​ണ്ടെന്നും ഇതുമൂലം വ​രും ദിവസങ്ങളില്‍ വാഹന വി​പ​ണി​ കൂ​ടു​ത​ൽ മെച്ചപ്പെടുമെന്നുമാണ് കമ്പനികളുടെ പ്രതീക്ഷ.  

വരും ദിവസങ്ങളില്‍ പുതിയ കാറുകള്‍ക്കൊപ്പം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറു കാറുകള്‍ അഥവാ ഹാച്ച് ബാക്കുകള്‍ക്കായിരിക്കും ഏറെ പ്രിയമെന്നാണ് കണക്കുകൂട്ടലുകള്‍. അടുത്തിടെ മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായങ്ങളെ ശരിവയ്ക്കുന്നതാണ് കൊവിഡ് 19 ആദ്യം ഭീഷണി ഉയര്‍ത്തി കടന്നുപോയ ചൈനയിൽ നിന്നുള്ള  റിപ്പോര്‍ട്ടുകള്‍. രോഗകാലത്തിനു മുമ്പുള്ളതിനേക്കാള്‍ ഡിമാന്‍റാണ് ചൈനീസ് വാഹന വിപണിയില്‍ ഇപ്പോള്‍.

അതേസമയം ട്രാക്ടര്‍ വിഭാഗത്തിലെ വില്‍പ്പനയുടെ വളര്‍ച്ചാ നിരക്കും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഗ്രാമീണ വിപണിയിലെ ശക്തമായ ഡിമാന്‍ഡും ഉയര്‍ന്ന ഖാരിഫ് വിതയ്ക്കലും സമയബന്ധിതമായ മണ്‍സൂണും ഈ വിഭാഗത്തിലെ ഡിമാന്‍ഡ് മെച്ചപ്പെടുത്തി. കൂടാതെ, സര്‍ക്കാരിന്റെ ഗ്രാമീണ ചെലവുകളും ഗ്രാമീണ ഡിമാന്‍ഡ് ഒരു പരിധി വരെ ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ വാണിജ്യ വാഹനവിഭാഗം പൂര്‍ണമായും മെച്ചപ്പെട്ട വില്‍പ്പനയിലേക്ക് എത്തിയില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും ജൂലൈയിലെ വില്‍പ്പനയില്‍ പുരോഗതിയുണ്ടാക്കാന്‍ വാണിജ്യ വാഹനമേഖലയ്ക്ക് സാധിച്ചിട്ടുണ്ട്.

വാണിജ്യ മേഖലയിലെ പ്രമുഖരായ അശോക് ലെയ്‌ലാന്‍ഡിന്റെ വില്‍പ്പന വര്‍ഷാ-വര്‍ഷ അടിസ്ഥാനത്തില്‍ 56 ശതമാനം കുറഞ്ഞെങ്കിലും, 99 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും ഏകദേശം 25 ശതമാനത്തിന്റെ പുരോഗതി കാണിക്കുന്നു.

പിക്ക്-അപ്പ് വാഹന വിഭാഗത്തില്‍, ഗ്രാമീണ, അര്‍ധ നഗരവിപണികളില്‍ ഡിമാന്‍ഡ് ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന ശ്രേണി വിഭാഗത്തിലെ കാറുകളിലും സമാനമായ വില്‍പ്പന നിലവാരം പ്രകടമായാല്‍, വരും ആഴ്ചകളിലെ വില്‍പ്പന രാജ്യത്തെ വാഹന വിപണിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വാഹനലോകത്തു നിന്നുള്ള പ്രതീക്ഷ.