Asianet News MalayalamAsianet News Malayalam

എണ്ണ പമ്പുകളില്‍ ജനം തള്ളിക്കയറുന്നു, വില കൂടുമ്പോഴും വമ്പൻ വില്‍പ്പന, കാരണം ഇതാണ്!

കഴിഞ്ഞ മാസം പെട്രോൾ വിൽപ്പന 13.2 ശതമാനം ഉയർന്ന് 2.65 ദശലക്ഷം ടണ്ണിലെത്തി. ഒരു വർഷം മുമ്പ് ഇതേ മാസത്തെ 2.34 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ് 

Petrol and diesel sales surge in India in September 2022
Author
First Published Oct 3, 2022, 7:27 AM IST

2022 സെപ്റ്റംബറിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പന കുതിച്ചുയർന്നതായി റിപ്പോര്‍ട്ട്. ഉത്സവ സീസണും മൺസൂൺ അവസാനിക്കുന്നതും ആവശ്യം ഉയർത്തിയതായും വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് വില്‍പ്പനയിലെ ഈ കുതിപ്പ് എന്നും പിടിഐയെ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞ മാസം പെട്രോൾ വിൽപ്പന 13.2 ശതമാനം ഉയർന്ന് 2.65 ദശലക്ഷം ടണ്ണിലെത്തി. ഒരു വർഷം മുമ്പ് ഇതേ മാസത്തെ 2.34 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ് എന്നാണ് റിപ്പോർട്ടുകള്‍. 2020 സെപ്റ്റംബറിൽ, കോവിഡ് -19 ആഘാതം കാരണം വിൽപ്പന 20.7 ശതമാനമായി കുറഞ്ഞിരുന്നു. കൂടാതെ, കഴിഞ്ഞ മാസത്തെ പെട്രോൾ വിൽപ്പന 2019 സെപ്റ്റംബറിലെ പകർച്ചവ്യാധിക്ക് മുമ്പുള്ള സമയത്തേക്കാൾ 23.3 ശതമാനം കൂടുതലാണ്. എന്നിരുന്നാലും, 2022 ഓഗസ്റ്റ് മുതൽ പെട്രോളിന്റെ ആവശ്യം 1.9 ശതമാനം ഇടിഞ്ഞതായും റിപ്പോർട്ട് അവകാശപ്പെടുന്നു.

ഏഴുപേര്‍ക്ക് സഞ്ചരിക്കാം, മോഹവില; ഇതാ ഏറ്റവും താങ്ങാനാവുന്ന ചില ഫാമിലി കാറുകൾ!

രാജ്യത്തെ ഡീസൽ വിൽപ്പനയും 2022 സെപ്റ്റംബറിൽ 22.6 ശതമാനം ഉയർന്ന് 5.99 ദശലക്ഷം ടണ്ണിലെത്തി. 2020 സെപ്റ്റംബറിൽ ഡീസൽ ഉപഭോഗം 23.7 ശതമാനം കുറവായിരുന്നു. കഴിഞ്ഞ മാസത്തെ ഡീസൽ വിൽപ്പന 2019-ലെ കോവിഡിന് മുമ്പുള്ള കാലയളവിനേക്കാൾ ഏകദേശം 15 ശതമാനം കൂടുതലാണ്. ഈ വർഷം ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഡീസൽ വിൽപ്പനയിൽ അഞ്ച് ശതമാനത്തോളം ഇടിവുണ്ടായി. എങ്കിലും, ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഡീസലിന്റെ ആവശ്യം 1.3 ശതമാനം ഉയർന്നു.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മൺസൂൺ മഴ അവസാനിച്ചതും കാർഷിക സീസണിലെ ഉയർച്ചയും ഡീസൽ ഡിമാൻഡ് ഉയരാൻ കാരണമായതായി പിടിഐ റിപ്പോർട്ട് അവകാശപ്പെടുന്നു. മഴ സാധാരണയായി ഡീസൽ ശക്തമായി ഉപയോഗിക്കുന്ന കാർഷിക മേഖലയിൽ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെ നിയന്ത്രിക്കുന്നു. ഉത്സവ സീസണിന്റെ വരവ് സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഡിമാൻഡ് ഉയരാനും സഹായിച്ചു. രാജ്യം കൊവിഡ് ലോക്ക്ഡൗണുകൾ ലഘൂകരിച്ചതിനുശേഷം ഏഴ് ശതമാനം ശക്തമായ സാമ്പത്തിക വളർച്ചയോടെ, ഇന്ത്യയുടെ എണ്ണ ആവശ്യകത ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ റിപ്പോർട്ട് അവകാശപ്പെടുന്നു.

Follow Us:
Download App:
  • android
  • ios