ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പ്
പാലക്കാട്: ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പും കട്ടപ്പുറത്തായി. ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍റെ പുതിയ ജീപ്പാണ് കട്ടപ്പുറത്തായത്. ഒരാഴ്ചമുമ്പ് വരെയായിരുന്നു ഇന്‍ഷുറന്‍സ് കാലാവധി.
പഴയ ജീപ്പ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാല്‍ ആലത്തൂര്‍ ഡിവൈ.എസ്.പി ഉപയോഗിച്ചിരുന്ന ജീപ്പ് മാസങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരിലേക്ക് നല്‍കുകയായിരുന്നു. ഈ വാഹനമാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ കട്ടപ്പുറത്തായത്.
