ഇ​ന്‍​ഡോ​ര്‍: ലോ​ക്ക്ഡൗ​ണി​നി​ടെ കാ​റി​ല്‍ ന​ഗ​രം ചു​റ്റാ​നി​റ​ങ്ങി​യ യു​വാ​വി​നെ കൊണ്ട് സി​റ്റ്അ​പ്പ് ചെ​യ്യി​ച്ച് സി​റ്റി സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ലാ​ണ് സം​ഭ​വം. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ തി​ര​ക്കു​ക​ളി​ല്ലാ​ത്ത വി​ശാ​ല​മാ​യ റോ​ഡി​ലാ​ണ് 20കാ​ര​ന്‍ തന്‍റെ ആ​ഡം​ബ​ര കാ​റാ​യ പോ​ര്‍​ഷ​യു​മാ​യി ക​റ​ങ്ങാ​നി​റ​ങ്ങി​യ​ത്. 

ഇ​ന്‍​ഡോ​റി​ലെ പ്ര​മു​ഖ​നാ​യ ബി​സി​ന​സു​കാ​ര​ന്‍റെ മ​ക​നാ​യ ദീ​പ​ക് ദ​ര്‍​യാ​ണി​യെ​യാ​ണ് കൗ​ണ്‍​സി​ല്‍ ഉ​ദ്യേ​ഗ​സ്ഥ​ന്‍ പി​ടി​കൂ​ടി​യ​ത്. മ​തി​യാ​യ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന യു​വാ​വി​നെ​ക്കൊ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശി​ക്ഷ​യാ​യി സി​റ്റ്അ​പ്പ് ചെ​യ്യി​പ്പി​ച്ചു. യു​വാ​വ് ചെ​വി​യി​ല്‍ പി​ടി​ച്ചു​കൊ​ണ്ട് സി​റ്റ്അ​പ്പ് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.