Asianet News MalayalamAsianet News Malayalam

വില കേട്ടാല്‍ ഞെട്ടും, പക്ഷേ ഈ കാറിന് ആവശ്യക്കാരേറെ!

പോര്‍ഷെ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് ടൈകന്‍. 

Porsche s electric taycan booking
Author
Mumbai, First Published Dec 13, 2019, 8:36 AM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈക്കന്‍റെ പുതിയ വേരിയന്‍റ് അടുത്തിടെയാണ് അവതരിപ്പിച്ചത്. പോര്‍ഷെ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് ടൈകന്‍. മികച്ച പ്രതികരണമാണ് വാഹനത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.08 കോടി രൂപ മുതലാണ് ടൈക്കന്‍റെ ഇന്ത്യയിലെ ഏകദേശ എകസ് ഷോറൂം വില. 

വാഹനം ബുക്ക് ചെയ്‍തവരുടെ എണ്ണം 30,000 കടന്നതായി പോര്‍ഷെയുടെ സിഇഒ ഒലിവര്‍ ബ്ലൂമെ അറിയിച്ചു.  യൂറോപ്പിലാണ് ടൈകന് 30,000 ആവശ്യക്കാര്‍. ഈ ഉപയോക്താക്കളെല്ലാം 2500 യൂറോ ഡൗണ്‍ പേമന്റ് നല്‍കി കഴിഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ടൈകന്‍ ടര്‍ബോ, ടൈകന്‍ ടര്‍ബോ എസ് എന്നിവയ്ക്ക് സമാനമായ മൂന്നാമത്തെ ടൈകന്‍ വകഭേദമാണിത്.

ആദ്യ രണ്ട് മോഡലുകളെക്കാള്‍ വില 4S പതിപ്പിന് കുറവാണ്. ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്.  79.2kWh , 93.4 kWh ,എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനില്‍ ടൈകന്‍ 4 S ലഭ്യമാകും. യഥാക്രമം 530 എച്ച്പി, 571 എച്ച്പി കരുത്തേകുന്നതാണ് ഇവ. മുന്നിലും പിന്നിലുമായാണ് ഇതിലെ രണ്ട് ഇലക്ട്രിക് മോട്ടോറിന്റ സ്ഥാനം. ഏകദേശം നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ശേഷിയുള്ളതാണ് ബാറ്ററി.

800V ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വാഹനത്തിലുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.0 സെക്കന്‍ഡ് മതി വാഹനത്തിന്. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം. വാഹനത്തിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്. പെര്‍ഫോമെന്‍സ് ബാറ്ററിയില്‍ ഒറ്റചാര്‍ജില്‍ 407 കിലോമീറ്ററും പെര്‍ഫോമെന്‍സ് ബാറ്ററി പ്ലസില്‍ 463 കിലോമീറ്ററും സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്.

വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ഒലിവര്‍ ബ്ലൂമെ അഭിപ്രായപ്പെട്ടു. വൈകാതെ തന്നെ ടൈകാന്‍ യുഎസിലെ ഡീലര്‍ഷിപ്പുകളിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2020-ല്‍ 20,000 ടൈകന്‍ നിരത്തിലെത്തിക്കാനാണ് പോര്‍ഷെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ഡോറുള്ള വാഹനത്തില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളില്‍ രാജാക്കന്‍മാരായ ടെസ്ല മോഡല്‍ എസ് ആണ് ടൈകന്റെ എതിരാളി. അടുത്ത വര്‍ഷത്തോടെ ടൈകന്‍ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയിലേക്കുമെത്തും. ടെസ്‍ലയുടെ മോഡല്‍ എസ് ഇലക്ട്രിക് കാറാണ് ടൈക്കന്‍റെ മുഖ്യ എതിരാളി. 

Follow Us:
Download App:
  • android
  • ios