Asianet News MalayalamAsianet News Malayalam

Hydrogen vehicles : നിരത്ത് നിറയുമോ ഹൈഡ്രജൻ വാഹനങ്ങൾ? ഏറ്റവും വലിയ ഇന്ധന കയറ്റുമതി രാജ്യം ഇന്ത്യയാകുമോ?

ഇന്ത്യയുടെ ഇന്ധന പ്രശ്‍നത്തിന് പരിഹാരം ഗ്രീൻ ഹൈഡ്രജൻ ആണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഹൈഡ്രജൻ ഫ്യുവൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി. എന്താണ് ഹൈഡ്രജൻ ഇന്ധനം? എങ്ങനെയാണ് ഇതുപയോഗിച്ച് വാഹനം സുരക്ഷിതമായി നിരത്തിലിറക്കാനാവുക? വലിയ ചിലവ് വരില്ലേ? സാധ്യതകൾ എന്തൊക്കെയാണ്? ഭാവിയുടെ ഇന്ധനം ഹൈഡ്രജനാണോ? ഇതാ അറിയേണ്ടതെല്ലാം

Possibilities of hydrogen fuel export and hydrogen vehicles from India
Author
Delhi, First Published May 2, 2022, 10:59 AM IST

ഴിഞ്ഞ ദിവസം ഇന്ത്യയുടെ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി പാർലമെന്‍റിൽ വന്നിറങ്ങിയപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് അദ്ദേഹത്തിന്‍റെ വാഹനത്തെയാണ്. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനമായ  ടൊയോട്ട മിറായി ആയിരുന്നു ആ വാഹനം. ഇന്‍റർ നാഷണൽ സെന്‍റർ ഫോർ ഓട്ടോ മോട്ടീവ് ടെക്നോളജിയുടെ പൈലറ്റ് പ്രോജക്ടിന്‍റെ ഭാഗമായി കേന്ദ്ര മന്ത്രിക്ക് നൽകിയതാണ് കാർ. ഇന്ത്യയുടെ ഇന്ധന പ്രശ്‍നത്തിന് പരിഹാരം ഗ്രീൻ ഹൈഡ്രജൻ ആണെന്ന് ആയിരുന്നു ഇതിന് ശേഷം നിതിൻ ഗഡ്‍കരി പറഞ്ഞത്. ഹൈഡ്രജൻ ഫ്യുവൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി പറഞ്ഞുവച്ചു. എന്നാല്‍ എന്താണ് ഹൈഡ്രജൻ ഇന്ധനം? എങ്ങനെയാണ് ഇതുപയോഗിച്ച് വാഹനം സുരക്ഷിതമായി നിരത്തിലിറക്കാനാവുക? വലിയ ചിലവ് വരില്ലേ? സാധ്യതകൾ എന്തൊക്കെയാണ്, ഭാവിയുടെ ഇന്ധനം ഹൈഡ്രജനാണോ?  ഇതാ അറിയേണ്ടതെല്ലാം.

 Nitin Gadkari : 650 കിമി മൈലേജുള്ള ടൊയോട്ടയില്‍ പാര്‍ലമെന്‍റില്‍ എത്തി കേന്ദ്രമന്ത്രി!

ടൊയോട്ട മിറായി
ജപ്പാൻ കമ്പനിയായ ടൊയോട്ടയുടെ മിറായി വാഹനത്തിന് പ്രത്യേകതകൾ ഏറെയാണ്.  മൂന്ന് ഹൈഡ്രജൻ ടാങ്കുകളാണ് ഫ്യുവൽ സെല്ലിന് ഊർജ്ജം പകരാനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ധനം തീർന്നാൽ വെറും അഞ്ച് മിനുട്ട് കൊണ്ട് നിറയ്ക്കാനാകും. 1.24kwh ന്‍റെ ലിഥിയം ഐയോണ്‍ ബാറ്ററികൾ. 182എച്ച്പിയുടെ ഇലക്ട്രിക് മോട്ടോറാണ് മറ്റൊരു പ്രത്യേകത. ഹൈഡ്രജൻ സംക്ഷിപ്‍തമാക്കി വൈദ്യുതി ഉത്പാദിപ്പിച്ച് മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതാണ് ഘടന. മിറായിക്ക് മുഴുവൻ ടാങ്കിൽ 623 കിലോമീറ്റർ ഓടാൻ കഴിയുമെന്നാണ് അവകാശവാദം. വില പ്രതീക്ഷിക്കുന്നത് ഒരു കോടിക്ക് മുകളിലാണ്. പക്ഷെ പൈലറ്റ് ടെസ്റ്റിംഗിലുള്ള വാഹനം എന്ന് വിപണിയിൽ ഇറങ്ങുമെന്ന് ഒരു സൂചനയും ഇല്ല.

Possibilities of hydrogen fuel export and hydrogen vehicles from India

എന്താണ് ഗ്രീൻ ഹൈഡ്രജൻ?
ഹൈഡ്രജൻ ഉത്പാദനം പല രീതിയിലും നടത്താറുണ്ട്. ഉപയോഗിക്കുന്ന മാർഗങ്ങൾ അനുസരിച്ച് ഇതിനെ നാലായി തരംതിരിക്കാം.

1. ഗ്രേ ഹൈഡ്രജന്‍ (GREY HYDROGEN)
സ്റ്റീം മെഥെയ്ൻ രൂപാന്തരീകരണത്തിലൂടെ മെഥെയ്നിനെയും കൽക്കരിയെയും ബ്രേക്ക് ചെയ്ത് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ.

Toyota Mirai : ടൊയോട്ട മിറായി കേരളത്തിലും

2. ബ്ലു ഹൈഡ്രജന്‍ (BLUE HYDROGEN)
ഗ്രേ ഹൈഡ്രജൻ ഉണ്ടാക്കുന്ന അതേ രീതി തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. പക്ഷെ പുറന്തള്ളുന്ന 95 ശതമാനം കാർബണെയും ശേഖരിച്ച് പുനരുപയോഗിക്കുന്നു എന്നതാണ് പ്രത്യേകത.

3. ടര്‍ഖൈ്വസ് ഹൈഡ്രജന്‍ (TURQYOISE HYDROGEN)
പൈരോളിസിസ് എന്ന രീതിയിലൂടെയാണ് ഈ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്.

4. ഗ്രീന്‍ ഹൈഡ്രജന്‍ (GREEN HYDROGEN)
മെഥെയ്നോ , കൽക്കരിയോ ഉപയോഗിക്കാതെ പുനരുപയോഗ ഊർജ്ജങ്ങളിലൂടെ മാത്രം ഉത്പാദിപ്പിക്കുന്നു. ഈ രീതിയെ പറയുന്നത് ഇലക്ട്രോലിസിസ് എന്നാണ്. പേര് സൂചിപ്പിക്കുന്ന പോലെ ഏറ്റവും ശുദ്ധമായ ഹൈഡ്രജൻ രൂപമാണിത്. ഒരു കാർബണ്‍ ശേഷിപ്പും ഉണ്ടാകുന്നില്ല.

Toyota Mirai : 650 കിമീ മൈലേജുമായി ഇന്നോവയുടെ ചേട്ടന്‍ ഇന്ത്യയില്‍!

ഹൈഡ്രജൻ ഒരു ഇന്ധനമാണോ?

ഹൈഡ്രജൻ ഒരു ഊർജ വാഹകനാണ്, ഊർജ്ജ ശ്രോതസ്സ് അല്ല. ഹൈഡ്രജനെ വിഘടിപ്പിച്ച് ഓക്സിജനും വെള്ളവും ആക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഈ വൈദ്യുതി ബാറ്ററിയിൽ സംഭരിക്കും.  തുടർന്ന് ഈ വൈദ്യുതി ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഹൈഡ്രജൻ ഉത്പാദനം വെല്ലുവിളിയോ?
2022ൽപോലും അതേ എന്നാണ് ഉത്തരം. കാരണം ഹൈഡ്രജൻ ഉണ്ടാക്കാൻ വേണ്ടിവരുന്ന ചെലവ് വലുതാണ്. പക്ഷെ പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിൽ കഴിഞ്ഞ പത്ത് വർഷത്തിൽ ഉണ്ടായ മാറ്റം വളരെ വലുതാണ്. പത്ത് വർഷം മുമ്പ് ഇലക്ര്ടിക് വാഹനങ്ങൾക്ക് നൽകേണ്ടുന്ന വില ഇന്ന് നൽകേണ്ട. നാളെ അത് ഇനിയും കുറഞ്ഞേക്കാം. ഹൈഡ്രജനും അതുപോലെ തന്നെ. പുതിയ ലളിതമായ സാങ്കേതിക വിദ്യകൾ വികസപ്പിച്ചാൽ ചെലവ് കുറച്ച് ഹൈഡ്രജൻ നമുക്ക് ഉത്പാദിപ്പിക്കാനാകും.

Possibilities of hydrogen fuel export and hydrogen vehicles from India

നേട്ടമെന്ത്?
നിലവിലെ സാങ്കേതിക വിദ്യയിൽ ഏറ്റവും വലിയ ലിഥിയം ബാറ്ററിയുള്ള ഒരു ഇവി വാഹനത്തിന്‍റെ പരമാവധി മൈലേജ് 500 മുതൽ 600 കിലോമീറ്റർ  ആണ്. പക്ഷെ ഇത്രയും മൈലേജ് തരുന്ന വാഹനത്തിലെ ബാറ്ററികൾ 500 ലിറ്ററോളം സ്ഥലവും അപഹരിക്കും. എന്നാൽ ഹൈഡ്രജൻ സെൽ വാഹനങ്ങൾക്ക് വെറും നൂറ് ലിറ്റർ സ്ഥലമേ ആവശ്യം വരുന്നുള്ളു. ഇത് ഭാവിയിൽ ഇനിയും കുറഞ്ഞേക്കാം. ചാർഡിംഗ് സമയം മിനുട്ടുകൾ മാത്രം മതിയെന്നതും സവിശേഷതയാണ്. അതും ട്രക്കുകളിൽ പോലും.

വമ്പൻ സാധ്യതകൾ
ഇന്ത്യയിലെ ബിസിനസ് ഭീമന്മാർ ഇപ്പോഴേ ഹൈഡ്രജൻ ഇന്ധനങ്ങളുടെ പരീക്ഷണങ്ങളിൽ മുതൽമുടക്കി കഴിഞ്ഞു. മുകേഷ് അംബാനി ബ്ലൂ, ഗ്രീൻ ഹൈഡ്രജനുകൾ വികസിപ്പിക്കുന്നതിനായി നടപടികൾ ആരംഭിച്ചു. അദാനി ഗ്രൂപ്പ് 70 ബില്യണ്‍ ഡോളറാണ് പുനരുപയോഗ ഇന്ധനങ്ങളുടെ പരീക്ഷണങ്ങൾക്കായി നീക്കി വച്ചത്. ടാറ്റ ഗ്രൂപ്പ് ഹൈഡ്രജൻ ബസുകൾ ഇറക്കാനുള്ള പ്രാരംഭ ഘട്ടത്തിലാണ്.

Possibilities of hydrogen fuel export and hydrogen vehicles from India

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

ഇന്ത്യക്ക് നേട്ടം
ഇന്ത്യയുടെ പ്രധാനപ്പെട്ട മൂന്ന് മേഖലകളിൽ ആണ് ഇന്ധനം ഏറ്റവും അധികം വേണ്ടിവരുന്നത്. ഉരുക്ക്, ഗതാഗതം, കെമിക്കൽ വ്യവസായങ്ങൾ. നിലവിലുള്ള പുനരുപയോഗ ഊർജ്ജ സാധ്യത ഉപയോഗിച്ച് ഇവ മൂന്നും പ്രവർത്തിപ്പിക്കാനാകില്ല എന്നത് യാഥാർത്ഥ്യമാണ്. ഇവ വളരെ ചുരുങ്ങിയ ചിലവിൽ പ്രവർത്തിപ്പിക്കാനായാൽ ലോകരാഷ്ട്രീയത്തിൽ ഇന്ത്യയുടെ ആജ്ഞാശക്തി വർദ്ധിക്കും. ഇവിടെയാണ് ഗ്രീൻ ഹൈഡ്രജന്‍റെ പ്രസക്തി. 

വീട്ടുമുറ്റങ്ങളിലേക്ക് വിചിത്രമായൊരു ഐഡിയയുമായി ഇന്നോവ മുതലാളി വരുന്നു!

Possibilities of hydrogen fuel export and hydrogen vehicles from India

Follow Us:
Download App:
  • android
  • ios