Asianet News MalayalamAsianet News Malayalam

ബൈക്ക് യാത്രികർക്ക് ഇതാ എയർബാഗുള്ള ജാക്കറ്റ്; പിന്നിൽ ഈ മിടുക്കി

ബൈക്കപകടത്തിൽ സുഹൃത്തിന്റെ ആകസ്മിക മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നാണ് ഈ പെൺകുട്ടി ബൈക്കപകടത്തിൽ ജീവൻ രക്ഷിക്കാനുള്ള ജാക്കറ്റ് ഉണ്ടാക്കിയത്

Pragathi Sharma developes jacket with air bag
Author
Ahmedabad, First Published Jun 8, 2019, 12:51 PM IST

അഹമ്മദാബാദ്: ബൈക്കപകടത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്നത്. എന്നാലിതാ ബൈക്കപകടത്തിൽ പെട്ടാലും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന എയർബാഗുള്ള ജാക്കറ്റ് വികസിപ്പിച്ചിരിക്കുന്നു ഒരു യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയായ പ്രഗതി ശർമ്മയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ.

ബൈക്കപകടത്തിൽ സുഹൃത്തിന്റെ ആകസ്മിക മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നാണ് എയർ ബാഗുള്ള ജാക്കറ്റ് എന്നതിന്റെ ആവശ്യം ഈ പെൺകുട്ടി തിരിച്ചറിഞ്ഞത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഇവർ തന്റെ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ജാക്കറ്റ് ഉണ്ടാക്കിയത്. റൈഡർക്ക് ചെറിയ പോറൽ പോലുമേൽക്കാതെ രക്ഷപ്പെടാൻ ഈ ജാക്കറ്റ് സഹായിക്കുമെന്നാണ് പ്രഗതി അവകാശപ്പെടുന്നത്. ജാക്കറ്റിൽ കൈമുട്ടിന്റെയും കഴുത്തിന്റെയും ഭാഗത്ത് സേഫ്റ്റി ഗാർഡുകളോടെയാണ് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. 

എൻഐഎഫ്ടി കാംപസിൽ കഴിഞ്ഞ മാസം വാർഷിക കോൺവക്കേഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ടെക്നോവ ആന്റ് ടെക്നോടോക് പരിപാടിയുടെ ഭാഗമായാണ് ഈ പ്രൊജക്ടും അവതരിപ്പിച്ചത്. ഭാവിയിൽ ബൈക്ക് യാത്രികർ വളരെയേറെ ആവശ്യപ്പെടുന്ന ഉൽപ്പന്നമായി ഇത് മാറുമെന്നും പ്രഗതി പ്രതീക്ഷിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios