Asianet News MalayalamAsianet News Malayalam

എതിരാളികളുടെ ചങ്കിടിപ്പിക്കും വില, നായാട്ട് തുടങ്ങി വേട്ടക്കാരന്‍!

റോയൽ എൻഫീൽഡിൽ നിന്നുള്ള ഈ ഏറ്റവും പുതിയ 350 സിസി മോട്ടോർസൈക്കിൾ വിലയുടെ കാര്യത്തിൽ എതിരാളികളുമായി എങ്ങനെ മത്സരിക്കുന്നു എന്ന് പരിശോധിക്കാം

Price Comparison of 2022 Royal Enfield Hunter 350 vs Rivals
Author
Mumbai, First Published Aug 10, 2022, 10:12 AM IST

ക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹണ്ടർ 350 മോട്ടോർസൈക്കിൾ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 ന്‍റെ അടിസ്ഥാന റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു. ഡ്യുവൽ-ടോൺ മെട്രോ വേരിയന്റുകൾക്ക് 1.69 ലക്ഷം രൂപ വരെ ഉയരുന്നു. റോയൽ എൻഫീൽഡിൽ നിന്നുള്ള ഈ ഏറ്റവും പുതിയ 350 സിസി മോട്ടോർസൈക്കിൾ വിലയുടെ കാര്യത്തിൽ എതിരാളികളുമായി എങ്ങനെ മത്സരിക്കുന്നു എന്ന് പരിശോധിക്കാം

എന്‍ഫീല്‍ഡിന്‍റെ പുതിയ വേട്ടക്കാരനെക്കുറിച്ച് ഇതാ അറിയാവുന്നതെല്ലാം!

റോയൽ എൻഫീൽഡ് ഹണ്ടർ 350 vs എതിരാളികൾ: ഇന്ത്യയിലെ വില

കമ്പനി,  മോഡൽ, വില (എക്സ്-ഷോറൂം) എന്ന ക്രമത്തില്‍

റോയൽ എൻഫീൽഡ് ഹണ്ടർ 350 1.50 ലക്ഷം - 1.69 ലക്ഷം

ടിവിഎസ് റോണിൻ 1.49 ലക്ഷം - 1.68 ലക്ഷം

ഹോണ്ട സിബി350ആര്‍എസ് 2.03 ലക്ഷം - 2.04 ലക്ഷം

ജാവ ഫോർട്ടി ടു 1.67 ലക്ഷം - 1.94 ലക്ഷം

യെസ്ഡി റോഡ്സ്റ്റർ 2.01 ലക്ഷം - 2.09 ലക്ഷം

വരുന്നൂ പുതിയ രണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റുകള്‍ കൂടി

പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 യുടെ വില 1.50 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, എക്സ്-ഷോറൂം, ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന റോയല്‍ എൻഫീല്‍ഡ് മോഡലുകളില്‍ ഒന്നാണ്. ടിവിഎസ് റോണിന്‍റെ വില 1.49 ലക്ഷം രൂപ മുതലും,ഹോണ്ട സിബി350ആര്‍എസിന്‍റെ വില 2.03 ലക്ഷം രൂപ മുതലും, ജാവ 42വിന്റെ വില 1.94 ലക്ഷം രൂപ മുതലും യെസ്‍ഡി റോഡ്‍സ്റ്ററിന്റെ വില 2.01 ലക്ഷം രൂപയും ആണ്. ഇതെല്ലാം ദില്ലി എക്‌സ് ഷോറൂം വിലകളാണ്.

എഞ്ചിൻ സവിശേഷതകൾ
20.2 ബിഎച്ച്‌പിയും 27 എൻഎം ടോർക്കും നൽകുന്ന 349 സിസി, സിംഗിൾ സിലിണ്ടർ, എയർ ഓയിൽ കൂൾഡ് മോട്ടോറാണ് പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 ന് കരുത്ത് പകരുന്നത്. ടിവിഎസ് റോണിന് 225.9 സിസി, സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 20.1 ബിഎച്ച്പിയും 19.93 എൻഎം ടോർക്കും വികസിപ്പിക്കുന്നു. 20.7 bhp കരുത്തും 30 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 348 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ടയുടെ സിബി350ആര്‍എസിന്‍റെ സവിശേഷതകൾ. ഇവ മൂന്നും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ഇതാ റോയൽ എൻഫീൽഡ് ഹണ്ടർ 350 വകഭേദങ്ങളും സവിശേഷതകളും നിറങ്ങളും

27 bhp കരുത്തും 27 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 293 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ജാവ ഫോർട്ടി ടുവിന് കരുത്തേകുന്നത്. 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ലഭിക്കുന്നതാണ് യെസ്‍ഡി റോഡ്‌സ്റ്റർ. ഈ എഞ്ചിന്‍ 29.2 bhp കരുത്തും 29 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ഈ രണ്ട് ജാവ-യെസ്ഡി സഹോദരൻ മോട്ടോർസൈക്കിളുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
 

Follow Us:
Download App:
  • android
  • ios