Asianet News MalayalamAsianet News Malayalam

മാരുതിയുടെ ചുള്ളൻ ഫ്രോങ്ക്സ്, വില പ്രതീക്ഷകളും എതിരാളികളും

എൻട്രി ലെവൽ വേരിയന്റിന് ഏകദേശം എട്ട് ലക്ഷം രൂപയും ടോപ് എൻഡ് മോഡലിന് 11 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കുന്നു

Price Expectations And Rivals Of Maruti Fronx Compact Crossover
Author
First Published Feb 1, 2023, 8:33 AM IST

നപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ നെക്‌സ-എക്‌സ്‌ക്ലൂസീവ് കോംപാക്റ്റ് ക്രോസ്ഓവർ രാജ്യത്ത് പുറത്തിറക്കാൻ തയ്യാറാണ്. മാരുതി ഫ്രോങ്ക്സ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ 2023 മാർച്ചിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. അതിന്റെ വില അടുത്ത മാസം ഔദ്യോഗികമായി വെളിപ്പെടുത്തും. എൻട്രി ലെവൽ വേരിയന്റിന് ഏകദേശം എട്ട് ലക്ഷം രൂപയും ടോപ് എൻഡ് മോഡലിന് 11 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കുന്നു. പുറത്തിറങ്ങിക്കഴിഞ്ഞാൽ കമ്പനിയുടെ നെക്‌സ ഉൽപ്പന്ന ശ്രേണിയിൽ, ഫ്രോങ്‌ക്‌സ് ബലേനോയും ബ്രെസയും തമ്മിലുള്ള വിടവ് നികത്തും.

പുതിയ മാരുതി കോംപാക്ട് ക്രോസ്ഓവർ ടാറ്റ പഞ്ച്, റെനോ കിഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ കാറുകളോട് മത്സരിക്കും. ഈ എതിരാളികൾ നിലവിൽ യഥാക്രമം 6 ലക്ഷം – 9.54 ലക്ഷം, 6 ലക്ഷം – 10.77 ലക്ഷം, 5.97 ലക്ഷം – 10.79 ലക്ഷം എന്നിങ്ങനെ വില പരിധിയിൽ ലഭ്യമാണ്. യഥാക്രമം 7.70 ലക്ഷം, 7.69 ലക്ഷം, 7.62 ലക്ഷം, 8.41 ലക്ഷം രൂപ വിലയുള്ള 4 മീറ്റർ സബ്-4 മീറ്റർ ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300 എന്നിവയും ഇത് നേരിടും.  

സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സെറ്റ, ആൽഫ എന്നീ അഞ്ച് വകഭേദങ്ങളിൽ പുതിയ മാരുതി ഫ്രോങ്ക്സ് എസ്‌യുവി മോഡൽ ലൈനപ്പ് ലഭ്യമാകും. 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ കളർ സ്‌കീമുകൾ എന്നിങ്ങനെയുള്ള ചില പ്രത്യേക സവിശേഷതകളോടെയാണ് ആൽഫ ട്രിം വരുന്നത്. 

ഇന്ത്യൻ നിരത്തുകളില്‍ 25 ദശലക്ഷം കാറുകൾ, ചരിത്ര നേട്ടവുമായി മാരുതി സുസുക്കി

സ്റ്റാൻഡേർഡ് ഫീച്ചർ കിറ്റിൽ ഡ്യുവൽ എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ ഡീഫോഗർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സ്റ്റിയറിങ്ങിനുള്ള ടിൽറ്റ് അഡ്ജസ്റ്റ്മെന്റ്, പവർഡ് വിൻഡോകൾ, 60:40 പിൻ സീറ്റ് സ്പ്ലിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ്സ് എൻട്രി ആൻഡ് ഗോ, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി , ഡ്യുവൽ-ടോൺ ഇന്റീരിയർ, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. .

ഈ പുതിയ മാരുതി കോംപാക്റ്റ് ക്രോസ്ഓവർ 1.0 ലീറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ ബൂസ്റ്റർജെറ്റ് അല്ലെങ്കിൽ 1.2 എൽ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ എന്നിവയിൽ ലഭിക്കും. രണ്ട് മോട്ടോറുകൾക്കും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്. Boosterjet യൂണിറ്റ് 100bhp കരുത്തും 147.6Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോൾ, NA മോട്ടോർ 113Nm-ൽ 90bhp കരുത്ത് നൽകുന്നു. അഞ്ച് സ്പീഡ് മാനുവൽ (സ്റ്റാൻഡേർഡ്), ആറ് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (ടർബോ-പെട്രോൾ മാത്രം), അഞ്ച് -സ്പീഡ് എഎംടി (പെട്രോൾ മാത്രം) എന്നിങ്ങനെ മൂന്ന് ഗിയർബോക്സുകൾ ഓഫറിൽ ഉണ്ട്.

Follow Us:
Download App:
  • android
  • ios