2025 സെപ്റ്റംബർ 22 മുതൽ പുതിയ ജിഎസ്ടി മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ 1200 സിസിയിൽ താഴെയുള്ള പെട്രോൾ എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് വിലക്കുറവ്. ഈ ദീപാവലി സീസണിൽ നാല് മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവികളിൽ വാങ്ങുന്നവർക്ക് 1.86 ലക്ഷം രൂപ വരെ ലാഭിക്കാം.

2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്കാരങ്ങളിലൂടെ ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം പുതിയൊരു പാതയിലേക്ക് മാറിയിരിക്കുന്നു . പുതുക്കിയ നികുതി ഘടന വാങ്ങുന്നവരുടെ തിരക്ക് വർദ്ധിപ്പിക്കുമെന്നും ഈ ഉത്സവ സീസണിലെ വിൽപ്പനയ്ക്ക് ആവശ്യമായ ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

ജിഎസ്‍ടി 2025 – എന്താണ് മാറ്റം?

പുതിയ ജിഎസ്ടി മാനദണ്ഡങ്ങൾ അനുസരിച്ച്, 1200 സിസിയിൽ താഴെയുള്ള പെട്രോൾ എഞ്ചിനുകളുള്ള വാഹനങ്ങൾ ഇപ്പോൾ 18% സ്ലാബിൽ വരും, നേരത്തെ നിർത്തലാക്കിയ 28% വിഭാഗത്തിന് പകരമാണിത്. വലിയ കാറുകളും എസ്‌യുവികളും ഇപ്പോൾ പുതിയ 40% ജിഎസ്ടി സ്ലാബിൽ വരും, ഇത് മുമ്പത്തെ 50% ൽ നിന്ന് കുറച്ചു.

സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന എല്ലാ ഹാച്ച്ബാക്കുകളുടെയും സബ്കോംപാക്റ്റ് എസ്‌യുവികളുടെയും വിലയിൽ വലിയ കുറവുണ്ടാകാൻ ഈ മാറ്റം കാരണമാകുന്നു . ഈ ദീപാവലി സീസണിൽ നാല് മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവികളിൽ വാങ്ങുന്നവർക്ക് 1.86 ലക്ഷം രൂപ വരെ ലാഭിക്കാം. ജനപ്രിയ കോംപാക്റ്റ് എസ്‌യുവികളിൽ വാഗ്ദാനം ചെയ്യുന്ന വിലക്കുറവ് നോക്കാം.

മോഡലുകൾ ജിഎസ്‍ടി വിലക്കുറവ് എന്ന ക്രമത്തിൽ

മാരുതി സുസുക്കി ബ്രെസ്സ 75,000-ത്തിലധികം

ടാറ്റാ നെക്സോൺ 1.55 ലക്ഷം രൂപ വരെ

ഹ്യുണ്ടായി വെന്യു 1.23 ലക്ഷം രൂപ വരെ

മഹീന്ദ്ര XUV 3XO 1.56 ലക്ഷം രൂപ വരെ

മാരുതി സുസുക്കി ഫ്രോങ്ക്സ് 1.10 ലക്ഷം രൂപ വരെ

ടാറ്റാ പഞ്ച് 85,000 രൂപ വരെ

കിയ സോനെറ്റ് 1,64,471 രൂപ

സ്കോഡ റാപ്പിഡ് 1.19 ലക്ഷം രൂപ

കിയ സിറോസ് 1,86,003 രൂപ

നിസാൻ മാഗ്നൈറ്റ് ഒരു ലക്ഷം രൂപ

റെനോ കിഗർ 80,195 രൂപ

ബ്രാൻഡ് തിരിച്ചുള്ള വിലക്കുറവ്

മാരുതി സുസുക്കി തങ്ങളുടെ ഉൽപ്പന്ന നിരയുടെ ജിഎസ്ടി വിലക്കുറവ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ജനപ്രിയ മോഡലായ മാരുതി ബ്രെസയ്ക്ക് 75,000 രൂപയിലധികം വില കുറയുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മാരുതി ഫ്രോങ്ക്സിന് 1.10 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കുമെന്നാണ് സൂചന.

നെക്‌സോൺ, പഞ്ച് കോംപാക്റ്റ് എസ്‌യുവികൾക്ക് യഥാക്രമം 1.55 ലക്ഷം രൂപ വരെയും 85,000 രൂപ വരെയും വിലക്കുറവ് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു .

ഹ്യുണ്ടായിയുടെ വെന്യുവിന് 1.23 ലക്ഷം രൂപ വരെയും മഹീന്ദ്ര XUV 3XO യ്ക്ക് 1.56 ലക്ഷം രൂപ വരെയും വിലക്കുറവുണ്ടാകും. കിയ സോണറ്റിന്റെയും സിറോസിന്റെയും സബ്‌കോംപാക്റ്റ് എസ്‌യുവികളുടെ വില യഥാക്രമം 1,64,471 രൂപയും 1,86,003 രൂപയും കുറച്ചു. അതേസമയം, സ്കോഡയുടെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയായ കൈലാക്കിന് 1.19 ലക്ഷം രൂപ വില കുറച്ചു. നിസാൻ മാഗ്നൈറ്റിൽ ഒരു ലക്ഷം രൂപ വരെയും റെനോ കൈഗർ കോംപാക്റ്റ് എസ്‌യുവിയിൽ 80,195 രൂപ വരെയും ഉപഭോക്താക്കൾക്ക് ലാഭിക്കാം.