Asianet News MalayalamAsianet News Malayalam

ഔഡി 'ഡ്രൈവ്' ചെയ്‍ത് കാളകള്‍; കയ്യടിച്ച് ജനം!

ജര്‍മ്മന്‍ ആഡംബരവാഹനമായ ഔഡി കാര്‍ കാളവണ്ടി ഉപയോഗിച്ച് കെട്ടി വലിച്ചു

Protesters Make Bullock Cart Pull Audi
Author
Delhi, First Published Jun 28, 2020, 8:57 AM IST

ഇന്ധന വില ദിനംപ്രതി ഉയരുന്നതിനെതിരെ വേറിട്ട പ്രതിഷേധം. ആഡംബര വാഹനങ്ങളെ കാളവണ്ടിയിൽ കെട്ടിവലിച്ചാണ് രാജ്യതലസ്ഥാനമായ ദില്ലിയിലെ ആളുകൾ പ്രതിഷേധിച്ചത്. 

ജര്‍മ്മന്‍ ആഡംബരവാഹനമായ ഔഡി കാര്‍ കാളവണ്ടി ഉപയോഗിച്ച് കെട്ടി വലിച്ചായിരുന്നു കഴിഞ്ഞ ദിവസം ദില്ലിയിലെ കരംപുരയിലെ പ്രദേശവാസികൾ പ്രതിഷേധിച്ചത് . തിരക്കേറിയ റോഡിലായിരുന്നു പ്രതിഷേദം. ഡീസലിന് പെട്രോളിനെക്കാൾ വില ഉയർന്നതിന് പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധിക്കാനായി നിരത്തിലിറങ്ങിയത്‌. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ചരിത്രത്തിൽ ആദ്യമായാണ് ഡീസൽ വില പെട്രോളിനെക്കാളും ഉയർന്നതെന്ന് പ്രതിഷേധം സംഘടിപ്പിച്ച പ്രദേശത്തെ റെസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ലോകേഷ് മഞ്ജുൽ പറഞ്ഞു. ഇക്കാര്യം വലിയതോതിൽ ബാധിക്കും. ദില്ലി സർക്കാരിനോട് വാറ്റ് നികുതി പിൻവലിക്കാൻ തങ്ങൾ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം കൊറോണ, ഇപ്പോൾ ഇന്ധനവില. ഈ സാഹചര്യത്തിൽ എങ്ങനെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് മഞ്ജുല്‍ ചോദിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചെങ്കിൽ 14 ദിവസത്തെ നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം പറയുന്നു. 

Follow Us:
Download App:
  • android
  • ios