Asianet News MalayalamAsianet News Malayalam

റേഞ്ച് റോവർ സ്പോർട് എസ് വി ആർ ഇന്ത്യൻ വിപണിയില്‍

റേഞ്ച് റോവർ സ്പോർട് എസ് വി ആർ ഇന്ത്യൻ വിപണിക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ച്  ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ

Range Rover Sport SVR launched in India
Author
Mumbai, First Published Jun 30, 2021, 4:04 PM IST
  • Facebook
  • Twitter
  • Whatsapp

മുംബൈ: റേഞ്ച് റോവർ സ്പോർട് എസ് വി ആർ ഇന്ത്യൻ വിപണിക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ച്  ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ. വാര്‍ത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 5.0 ലി സൂപ്പർ ചാർജ്ഡ് വി8 പെട്രോൾ എഞ്ചിനോടെയാണ് റേഞ്ച് റോവർ സ്പോർട് എസ് വി ആർ എസ് വി ആർ ടോപ് റേഞ്ച് ലഭ്യമാകുന്നത്  . 423 കിലോവാട്ട് പവർ 700 എൻഎം ടോർക് എന്നിവ നൽകാൻ ശേഷിയുള്ള എഞ്ചിനാണിവ. 4.5 സെക്കൻറിൽ ആക്സിലറേഷൻ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ എന്ന നിലയിലേക്ക് കുതിക്കും.   

Tജാഗ്വാർ ലാൻറ് റോവേഴ്സ്  സ്പെഷ്യൽ വെഹിക്കിൾ ഓപറേഷൻസ് ഇന്നേവരെ പുറത്തിറക്കിയതിൽ ഏറ്റവും വേഗതയുള്ളതും കരുത്തുറ്റതുമായ വാഹനമാണ് റേഞ്ച് റോവർ സ്പോർട് എസ് വി ആർ എന്ന് കമ്പനി പറയുന്നു. യുകെയിലെ കവൻററിയിൽ നിന്ന് കൈകൾ കൊണ്ട് പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന വാഹനം റേഞ്ച് റോവർ സ്പോർട് ലൈറ്റ് വെയ്റ്റിൻറെ ശേഷിയെ പരമാവധി പ്രകടമാക്കുന്നതാണ്. ആൾ അലുമിനിയം ആർക്കിടെക്ച്ചറിൽ പുതുമ നിലനിർത്തികൊണ്ടാണ് വാഹനം ഒരുക്കിയിരിക്കുന്നത്. വാഹനത്തിൻറെ അടിസ്ഥാന ഘടനയിൽ സവിശേഷമായ കൂട്ടിചേർക്കലുകൾ കൂടി ആകുന്നതോടെ എസ് വി ആർ കൂടുതൽ ചലനാത്മകമായി മാറുന്നു. പരമ്പരാഗതമായ് റേഞ്ച് റോവറിന് ലഭിക്കുന്ന ഓൾ ടെറിയൻ കാര്യശേഷിയും സൗകര്യവും നിലനിർത്തികൊണ്ടാണിത്. മികവോടെ തയ്യാറാക്കിയിരിക്കുന്ന ഡിസൈൻ വാഹനത്തിൻറെ കരുത്തുറ്റ വേഗതയിലും ബ്രേക്കിങിലും വാഹനം നിയന്ത്രണത്തിൽ തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്നതാണ്. വാഹനത്തിൻറെ ഡാംപിങ് ഹാർഡ് വെയറുകൾ അനിതരസാധാരണമായ  ടേൺ ഇന്നും , മിഡ് കോർണർ ഗ്രിപ്പും നൽകാൻ പര്യാപ്‍തമാകും വിധമുള്ളതാണ്.  കൂടുതൽ വാഹന നിയന്ത്രണവും സാധ്യമാക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.

റീപ്രൊഫൈൽ ചെയ്‍തിരിക്കുന്ന ബംപർ ഡിസൈൻ റേഞ്ച് റോവർ സ്പോർട് എസ് വി ആറിന് ഡിസൈൻ മികവ് നൽകുന്നതാണ്. വെൻറുകളുടെ ഡിസൈൻ ബ്രേക്ക് കൂളിങിന് സഹായകരമാകുന്ന വിധത്തിലാണ്. ഉയർന്ന താപനിലയിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ബ്രേക്ക് പാഡുകളും ഡിസ്കുകളും. റിയറിൽ ബോഡി കളേഡ് ഡീറ്റെയിലിങും എസ് വി ആർ ബാഡ്ജും വാഹനത്തിന് വ്യക്തിത്വം നൽകുന്നതാണ്. റേഞ്ച് റോവർ സ്പോർട് എസ് വി ആറിന് അകത്ത്  ലൈറ്റ് വെയ്റ്റ് എസ് വി ആർ പെർഫോമൻസ് സീറ്റുകൾ ദൂർഘ ദൂര യാത്രകൾക്ക്  അനുയോജ്യമാണ്.  പ്രകടനമികവിൻറെ തുടർച്ചയ്ക്കായി 19 സ്പീക്കർ മെറിഡിയൻ  സറൗണ്ട് സൗണ്ട് സിസ്റ്റം നൽകിയിട്ടുണ്ട്. 825 വാട്ട് ശേഷിയാണിതിനുള്ളത്. ഡ്യുവൽ ചാനൽ സബ് വൂഫർ, ട്രൈഫീൽഡ് ടെക്നോളജി വഴി ഓരോ സീറ്റിലും ത്രില്ലിങ് ആയ ശബ്ദാനുഭവം എന്നിവയും സാധ്യമാക്കിയിരിക്കുന്നതായും കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios