മൂന്ന് കോടിയിലധികം വിലവരുന്ന ലംബോര്‍ഗിനിയാണ് രണ്‍വീര്‍ സ്വന്തമാക്കിയത്. 305 കിലോമീറ്റര്‍ വേഗതയില്‍ വരെ കുതിക്കാം

മുംബൈ: ആരും കൊതിക്കുന്ന സൂപ്പര്‍ കാറാണ് ലംബോര്‍ഗിനി. സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിച്ചെത്തുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. ലംബോര്‍ഗിനി ഉറൂസുമായി മുംബൈ നഗരത്തില്‍ കറങ്ങുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മൂന്ന് കോടിയിലധികം വിലവരുന്ന ലംബോര്‍ഗിനിയാണ് രണ്‍വീര്‍ സ്വന്തമാക്കിയത്. 3.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തുന്ന ലംബോര്‍ഗിനി 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കും. 305 കിലോമീറ്റര്‍ വേഗതയില്‍ വരെ കുതിക്കാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ഇത്രയും വേഗതയിലൊന്നുമായിരുന്നില്ല രണ്‍വീറിന്‍റെ മുംബൈ നഗരത്തിലൂടെയുള്ള സഞ്ചാരം. ചുവന്ന ലംബോര്‍ഗിനിയില്‍ കണ്ണിറുക്കിയുള്ള രണ്‍വീറിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

View post on Instagram
View post on Instagram