രാജ്യത്തെ ബൈക്ക് ടാക്‌സി പ്ലാറ്റ്ഫോമായ റാപ്പിഡോ ആറ് പുതിയ നഗരങ്ങളില്‍ കൂടി സേവനങ്ങള്‍ ആരംഭിക്കാൻ പോകുന്നു. 

രാജ്യത്തെ ബൈക്ക് ടാക്‌സി പ്ലാറ്റ്ഫോമായ റാപ്പിഡോ ആറ് പുതിയ നഗരങ്ങളില്‍ കൂടി സേവനങ്ങള്‍ ആരംഭിക്കാൻ പോകുന്നു. ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളിലാണ് വാടക സേവനം ആരംഭിക്കുന്നതായി റാപ്പിഡോ പ്രഖ്യാപിച്ചതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരുചക്ര വാഹന ബൈക്ക് ടാക്സികൾ മണിക്കൂറിൽ 99 രൂപ നിരക്കിൽ പരമാവധി ആറ് മണിക്കൂർ വാടകയ്ക്ക് എടുക്കാൻ ഈ സേവനം ഉപഭോക്താക്കളെ അനുവദിക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

വിവിധ സ്ഥലങ്ങളില്‍ ജോലികള്‍ എളുപ്പത്തിലാക്കാനും ഒന്നിലധികം ബുക്കിംഗുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും സവാരി വരുന്നതുവരെ ഉപഭോക്താക്കളെ കാത്തിരിക്കുന്നതുമായ പ്രശ്നങ്ങൾ പരിഹരിക്കാനും ആണ് പുതിയ സേവനത്തിലൂടെ റാപ്പിഡോ ലക്ഷ്യമിടുന്നത്. കൂടാതെ, 1 മണിക്കൂര്‍, 2 മണിക്കൂര്‍, 3 മണിക്കൂര്‍, 4 മണിക്കൂര്‍, 6 മണിക്കൂര്‍ എന്നിങ്ങനെ ഒന്നിലധികം ദൈര്‍ഘ്യ ഓപ്ഷനുകളുള്ള റാപ്പിഡോ റെന്റലിനു കീഴില്‍ കമ്പനി വ്യത്യസ്ത പാക്കേജുകളും അവതരിപ്പിച്ചു.

ഉപഭോക്താവിനൊപ്പം യാത്രയിലുടനീളം ഒരു ക്യാപ്റ്റന്‍ (റാപ്പിഡോ ഡ്രൈവര്‍-പങ്കാളി) ലഭ്യമാകും. ഒരു മണിക്കൂറിന് 99 രൂപയില്‍ ആരംഭിച്ച് (10 കിലോമീറ്റര്‍ ദൂരം) ആറ് മണിക്കൂറിന് 599 രൂപ വരെയാണ് (60 കിലോമീറ്റര്‍ ദൂരം) നിരക്ക്. റാപ്പിഡോ ഓട്ടോ സര്‍വീസും അടുത്തിടെ കമ്പനി ആരംഭിച്ചിരുന്നു. കൊവിഡ്-19 സാഹചര്യത്തില്‍ ദൈനംദിന യാത്രകള്‍ക്കായി ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് ഉപയോഗപ്പെടുത്താം.

കൊവിഡ് 19 പകർച്ചവ്യാധികൾക്കിടയിൽ ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ പരിഹരിക്കാനാണ് ഈ നീക്കം ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ സേവനം ആരംഭിക്കുന്ന തങ്ങൾ മാത്രമാണെന്നും ഉപഭോക്തൃ ആവശ്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച്, ഒന്നിലധികം ബുക്കിംഗ് നടത്തുന്ന ആളുകൾക്ക് യഥാർത്ഥത്തിൽ ഈ മോഡലിലേക്ക് മാറാൻ കഴിയുമെന്നും റാപ്പിഡോയുടെ സഹസ്ഥാപകനായ അരവിന്ദ് ശങ്ക പറഞ്ഞു. പൊതുഗതാഗതത്തിനുപകരം ഉപയോക്താക്കൾ ബൈക്ക് ടാക്സികൾ തിരഞ്ഞെടുക്കുന്നതിനാൽ സാധ്യതകൾ കണ്ടതായും അദ്ദേഹം പറഞ്ഞു.