Asianet News MalayalamAsianet News Malayalam

ഓട്ടോ ഡ്രൈവര്‍മാര്‍ ഒരുവശം ചെരി‌ഞ്ഞ് ഇരിക്കുന്നത് എന്തുകൊണ്ട്?!

എന്തുകൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ ഒരുവശം ചെരിഞ്ഞ് ഇരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

Reason of auto drivers sit one side of their seat
Author
Trivandrum, First Published Jun 18, 2019, 12:14 PM IST

സാധാരണക്കാരന്‍റെ വാഹനമാണ് ഓട്ടോറിക്ഷ. സമ്പന്നനോ ദരിദ്രനോ ആകട്ടെ ഒരിക്കലെങ്കിലും ഓട്ടോയില്‍ സഞ്ചരിക്കാത്തവരും കുറവായിരിക്കും. പലപ്പോഴും നാം കാണാറുള്ള സാധാരണമായ ഒരു കാഴ്ചയുണ്ട്. ഒരുവശത്തേക്ക് ചെരിഞ്ഞ് ഇരുന്നാവും പല ഓട്ടോഡ്രൈവര്‍മാരും വണ്ടി ഓടിക്കുന്നത്. എന്തുകൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ ഒരുവശം ചെരിഞ്ഞ് ഇരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നത് 'ക്വോറ' എന്ന ഉത്തരം തേടല്‍ സൈറ്റാണ്. കഴിഞ്ഞ കുറച്ചുകാലമായി ചോദ്യം വന്‍ ചര്‍ച്ചയായതോടെ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ സമാനമായ സംശയം ഈ ചോദ്യത്തിന് ഒപ്പം ചേര്‍ത്തത്. ആയിരക്കണക്കിന് പേര്‍ ഇതിന്‍റെ ഉത്തരത്തിനായി കാത്തുനിന്നു.

ഒടുവില്‍ കുറച്ചുകാലം മുമ്പ് ഒരു യുവാവ് ഈ ചോദ്യത്തിന് വിശദമായ ഉത്തരം നല്‍കി.  ഇതേ ചോദ്യവുമായി നിരവധി ഓട്ടോ ഡ്രൈവര്‍മാരെ സമീപിച്ച ശേഷമാണ് യുവാവിന് ഉത്തരങ്ങള്‍ ലഭിച്ചത്. പലപ്പോഴും ചിരിയായിരുന്നു മിക്ക ഡ്രൈവര്‍മാരുടേയും ആദ്യപ്രകടനം. പിന്നാലെ ഉത്തരവും വന്നു. ഒട്ടുമിക്ക ഡ്രൈവര്‍മാരും പറഞ്ഞത് ഏതാണ്ട് ഒരേ ഉത്തരമായിരുന്നുവെന്ന് യുവാവ് പറയുന്നു. ഇപ്പോഴും നിരവധിപേരാണ് ഈ ഉത്തരം പങ്കുവയ്‍ക്കുന്നത്. ക്വോറയില്‍ ലക്ഷക്കണക്കിനാളുകള്‍ ആ ഉത്തരം ഇപ്പോള്‍  വായിച്ചുകഴിഞ്ഞു. 

ആ ഉത്തരങ്ങള്‍ ഇതാ

  • ഓട്ടോയുടെ സീറ്റ് ചെറുതാണ്, ഓട്ടോ പഠിക്കുന്ന കാലത്ത് പഠിപ്പിക്കുന്നയാള്‍ക്ക് ഒപ്പം സീറ്റ് പങ്കിട്ട് ഇരുന്നായിരിക്കും ഓടിക്കാന്‍ പഠിക്കുക. അത് പിന്നെ ശീലമായി മാറും
  • ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ഓട്ടോകളുണ്ട്. പഴയ ഓട്ടോകളില്‍ ഡ്രൈവറുടെ സീറ്റിന് തൊട്ടുതാഴെയാണ് എഞ്ചിന്‍റെ സ്ഥാനം. പുതിയ ഓട്ടോകളില്‍ പിന്‍ഭാഗത്ത്. പഴയ ഓട്ടോ ഓടിക്കുന്നവക്ക് ചൂട് സഹിക്കാതെ ഇരുന്ന് അത് ശീലമായി, പിന്നെ എപ്പോഴും അങ്ങനെ മാത്രമേ ഇരിക്കാന്‍ സാധിക്കൂ
  • യാത്രികരുമായി നഗരത്തില്‍ സഞ്ചരിക്കുന്ന സമയം കാണുന്ന സുഹൃത്തുക്കള്‍ക്ക് വാഹനത്തില്‍ ഇടം നല്‍കിയത് പതിവായത് മൂലമുള്ള ശീലമാണ് സീറ്റിന് നടുവില്‍ ഇരിപ്പ് ഉറപ്പിക്കാന്‍ കഴിയുന്നില്ല
  • സീറ്റിന്‍റെ സൈഡില്‍ ഇരുന്ന് ഓട്ടോ ഓടിക്കുമ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങാനും കയറാനും സാധിക്കുമെന്നാണ് മറ്റു ചിലരുടെ ഉത്തരം. ഓട്ടോയുടെ വലതുവശത്ത് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഹോണും എളുപ്പത്തില്‍ മുഴക്കാം. യാത്രികരെ എളുപ്പത്തില്‍ വിളിക്കാനും ഈ ഇരിപ്പ് ഉപകരിക്കുമത്രെ.
Follow Us:
Download App:
  • android
  • ios