Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ ഒരുദശകം തികച്ച് റെനോ; ആഘോഷമാക്കാൻ ഓഫറുകള്‍!

നിലവിലുള്ള വാഹനങ്ങള്‍ക്ക് ഓഫറുകളും നൽകുമെന്നും ഇന്ത്യന്‍ ഓട്ടോ ബ്ലോഗ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു

Renault India Celebrates 10th Anniversary, Announces Exciting Offers
Author
മുംബൈ, First Published Aug 8, 2021, 10:48 PM IST

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പത്തു വര്‍ഷം തികഞ്ഞു. ഏഴ് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് കമ്പനി 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി റെനോ കിഗറിന്റെ പുതിയ ഒരു പതിപ്പ് കൂടി ഇന്ത്യന്‍ നിരത്തുകളിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനിയെന്നും ഒപ്പം നിലവിലുള്ള വാഹനങ്ങള്‍ക്ക് ഓഫറുകളും നൽകുമെന്നും ഇന്ത്യന്‍ ഓട്ടോ ബ്ലോഗ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഘോഷങ്ങളുടെ ഭാഗമായി കിഗറിന്റെ RXT(O) എന്ന പുതിയ വേരിന്റാണ് റെനോ അവതരിപ്പിച്ചത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ മോഡലിന്റെ ഓട്ടോമാറ്റിക്-മാനുവല്‍ പതിപ്പാണ് റെനോ എത്തിച്ചിട്ടുള്ളത്. വരുംദിവസങ്ങളില്‍ ഈ വാഹനത്തിന്റെ വില വെളിപ്പെടുത്തും. പുതിയ പതിപ്പിനൊപ്പം നിലവിലുള്ള വാഹനങ്ങള്‍ക്ക് ഓഫറുകളും നൽകുമെന്നാണ് റിപ്പോർട്ട്.

പുതിയ വേരിയന്റിന്റെ സ്ഥാനം കൈഗറിന്റെ ഉയര്‍ന്ന വകഭേദമായ RXZ-ന്റെ താഴെയായാണ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ ബോഡി, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പി.എം. 2.5 അഡ്വാന്‍സ്ഡ് ഫില്‍ട്ടര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, എട്ട് ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഈ ഓപ്ഷണല്‍ വേരിയന്റില്‍ ഉണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റ് പ്രദേശങ്ങള്‍ക്കായി ഓഗസ്റ്റ് ആറ് മുതല്‍ 15 വരെ നീളുന്ന ഫ്രീഡം കാര്‍ണിവല്‍ റെനോ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios