Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നിര്‍മ്മിത റെനോ പടക്കുതിര നേപ്പാളിലേക്കും

റെനോയുടെ നേപ്പാളിലെ ഡീലര്‍മാരായ അഡ്വാന്‍സ്‍ഡ് ഓട്ടോമൊബീല്‍സ് വഴിയായിരിക്കും ആ രാജ്യത്തെ വില്‍പ്പന എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Renault India commences exports of Kiger to Nepal
Author
Mumbai, First Published Jul 17, 2021, 9:49 AM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ 2021 ഫെബ്രുവരി അവസാനവാരമാണ് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചത്. വളരെപ്പെട്ടെന്ന് ജനപ്രിയമായി മാറിയ ഈ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ഇന്ത്യയില്‍ നിന്ന് ചെയ്‍ത് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

റെനോയുടെ നേപ്പാളിലെ ഡീലര്‍മാരായ അഡ്വാന്‍സ്‍ഡ് ഓട്ടോമൊബീല്‍സ് വഴിയായിരിക്കും ആ രാജ്യത്തെ വില്‍പ്പന എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. റെനോയുടെ പതിനഞ്ച് വില്‍പ്പന ഔട്ട്‌ലെറ്റുകളും 13 സര്‍വീസ് ഔട്ട്‌ലെറ്റുകളുമാണ് നിലവില്‍ നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. റെനോയുടെ പുതിയ മോഡലിന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം 1,100 ലധികം യൂണിറ്റ് കൈഗര്‍ എസ്‌യുവി വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഇന്ത്യയില്‍ ഡെലിവറി ചെയ്‍തിരുന്നു.

റെനോയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണ് ഇപ്പോഴത്തെ കയറ്റുമതിയെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമിലാപള്ളി പറഞ്ഞു. ഇന്ത്യയുടെ ഡിസൈന്‍, എന്‍ജിനീയറിംഗ്, മാനുഫാക്ച്ചറിംഗ് ശേഷികളുടെ ഉത്തമ ഉദാഹരണമാണ് നാല് മീറ്ററില്‍ താഴെ നീളം വരുന്ന കൈഗര്‍ എസ്‌യുവിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാര്‍ക്ക് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിക്കുമെന്ന് മാമിലാപള്ളി കൂട്ടിച്ചേര്‍ത്തു.

പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിലാണ് റെനോ കിഗെർ എത്തുന്നത്. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറിൽ.

പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. ഈ എൻജിൻ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്‌സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്‌നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കിഗെർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്‌സുകൾ.

പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗെർ തയ്യാറാക്കുന്നത്. റെനോ കിഗെറിന്റെ ഇന്റീരിയറിൽ ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ, ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് ലഭിക്കുന്നത്. സ്റ്റിയറിംഗ് വീലിന് പിന്നിലായി 7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ഡിസ്‌പ്ലേയുമണ്ട്.

ലോഞ്ചിന് തയ്യാറാക്കിയ മോഡലിന് 16 ഇഞ്ച് അലോയ് വീൽ ആണ് ലഭിക്കുക. ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് കിഗെറിന്. കറുപ്പിൽ പൊതിഞ്ഞ സി പില്ലറിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് ആണ് ഇതിൽ. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മാരുതി വിറ്റാര ബ്രെസ, നിസാൻ മാഗ്നൈറ്റ് എന്നി മോഡലുകളാണ് എതിരാളികൾ. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  കിഗറിന്‍റെ മാസ് പ്രൊഡക്ഷന്‍  അടുത്തിടെ റെനോയുടെ ചെന്നൈയിലെ പ്ലാന്റില്‍ തുടങ്ങിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios