Asianet News MalayalamAsianet News Malayalam

കിഗറിന്‍റെ വില കൂട്ടി റെനോ

കിഗറിന്റെ വില റെനോ ഇന്ത്യ വർദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍

Renault Kiger Price Hiked
Author
Mumbai, First Published May 5, 2021, 4:02 PM IST

2021 ഫെബ്രുവരി അവസാനവാരമാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ വിപണിയിൽ അവതരിപ്പിച്ചത്. 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെ വരെ ആയിരുന്നു എക്‌സ്-ഷോറൂം വില. എന്നാല്‍ ലോഞ്ച് കഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് മുൻപ് കിഗറിന്റെ വില റെനോ ഇന്ത്യ വർദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വേരിയന്റുകൾക്കനുസരിച്ച് 3,000 രൂപ മുതൽ 33,000 രൂപ വരെയാണ് റെനോ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിൽ റെനോ കിഗെർ വാങ്ങാം. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറിൽ.

പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. ഈ എൻജിൻ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്‌സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്‌നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കിഗെർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്‌സുകൾ.

അടുത്തിടെ കിഗറിന്‍റെ മാസ് പ്രൊഡക്ഷന്‍ റെനോയുടെ ചെന്നൈയിലെ പ്ലാന്റില്‍ തുടങ്ങിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ കിഗറിന്റെ ആദ്യ യൂണിറ്റ് റെനോ ഇന്ത്യയുടെ മേധാവികള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കുന്നതും ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ റെനോയുടെ 500 ഡീലര്‍ഷിപ്പുകളിലാണ് കിഗര്‍ വില്‍പ്പനയ്ക്ക് എത്തുക. വിദേശ രാജ്യങ്ങളിലേക്കും ഈ വാഹനം കയറ്റി അയയ്ക്കും.

നവംബറിൽ പ്രദര്‍ശിപ്പിച്ച കാറിന് ഏറെക്കുറെ സമാനമാണ് റെനോ കിഗർ പ്രൊഡക്ഷന്‍ സെ്പെക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാനറ്റ് ഗ്രേ, മൂൺലൈറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ ആറ് നിറങ്ങളിൽ റെനോ കിഗർ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെനോ കിഗെറിന്റെ വിലക്കുറവുള്ള വേരിയന്റുകളെ ചലിപ്പിക്കുക 72 പിഎസ് പവറും 96 എൻഎം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ്. അതേസമയം ഉയർന്ന വേരിയന്റുകൾക്ക് 100 എച്ച്പി പവറും 160 എൻഎം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാവും . മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ റെനോ കിഗെർ വില്പനക്കെത്തും.

റെനോയുടെ സ്വന്തം വിങ് ഗ്രിൽ, ക്വിഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവതരിപ്പിച്ച രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ മാറ്റമില്ലാതെ ലോഞ്ചിന് തയ്യാറാവുന്ന മോഡലിലും തുടരും. എന്നാൽ, ഷോ കാറിന്റെ 19-ഇഞ്ച് അലോയ് വീൽ, വലിപ്പമേറിയ മുൻ പിൻ ബമ്പറുകൾ, പുറകിൽ മധ്യഭാഗത്തായുള്ള ട്വിൻ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയ്ക്ക് പ്രായോഗികത മുൻനിർത്തി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗെർ തയ്യാറാക്കുന്നത്. റെനോ കിഗെറിന്റെ ഇന്റീരിയറിൽ ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ, ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് ലഭിക്കുന്നത്. സ്റ്റിയറിംഗ് വീലിന് പിന്നിലായി 7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ഡിസ്‌പ്ലേയുമണ്ട്. ലോഞ്ചിന് തയ്യാറാക്കിയ മോഡലിന് 16 ഇഞ്ച് അലോയ് വീൽ ആണ് ലഭിക്കുക. ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് കിഗെറിന്. കറുപ്പിൽ പൊതിഞ്ഞ സി പില്ലറിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് ആണ് ഇതിൽ. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മാരുതി വിറ്റാര ബ്രെസ, നിസാൻ മാഗ്നൈറ്റ് എന്നി മോഡലുകളാണ് എതിരാളികൾ. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  

Follow Us:
Download App:
  • android
  • ios