Asianet News MalayalamAsianet News Malayalam

പുത്തന്‍ പരിഷ്കാരങ്ങളുമായി റെനോ ക്വിഡ് എത്തുന്നു

ചില മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് ക്വിഡ് നിരത്തുകളിലേക്ക് എത്തുന്നത്. സ്പ്ലിറ്റ് ഹെഡ്ലാംപ്, ഗ്രേ മെറ്റല്‍ ഉപയോഗിച്ചുള്ള അലോയ് വീല്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്സ്, ബോഡി ക്ലാഡിങ്, റൂഫ് റെയില്‍സ് എന്നിവയെല്ലാം ക്വിഡിന്‍റെ ക്ലൈംപര്‍ വേരിയെന്‍റിലുണ്ടാവുമെന്നാണ് സൂചന

Renault Kwid facelift ready for India launch
Author
Chennai, First Published Sep 21, 2019, 11:48 PM IST

പുത്തന്‍ പരിഷ്കാരങ്ങളുമായി റെനോ ക്വിഡ് എത്തുന്നു. ചില മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് ക്വിഡ് നിരത്തുകളിലേക്ക് എത്തുന്നത്. സ്പ്ലിറ്റ് ഹെഡ്ലാംപ്, ഗണ്‍ മെറ്റല്‍ ഗ്രേ ഷേഡിലുള്ള  അലോയ് വീല്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്സ്, ബോഡി ക്ലാഡിങ്, റൂഫ് റെയില്‍സ് എന്നിവയെല്ലാം ക്വിഡിന്‍റെ ക്ലൈംപര്‍ വേരിയെന്‍റിലുണ്ടാവുമെന്നാണ് സൂചന. 

3735 മില്ലിമീറ്റര്‍ നീളവും പുതിയ ക്വിഡിനുണ്ടാവും. പഴയ ക്വിഡിനേക്കാളും നീളമുള്ള മോഡലാണിത്. അടുത്തിടെ റെനോ പുറത്തിറക്കിയ ട്രൈബറിലുള്ള 8.05 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍റ്മെന്‍റ് സിസ്റ്റം, പാര്‍ക്കിങ് ക്യാമറ, ഡിജിറ്റല്‍ ഇന്‍ട്രുമെന്‍റ് ക്ലസ്റ്റര്‍ എന്നിവയും പുതിയ ക്വിഡിലുണ്ടാവും. മാരുതി സുസുക്കി എസ്-പ്രെസോയാണ് നിരത്തുകളില്‍ ക്വിഡിന്‍റെ എതിരാളി. 

 

Follow Us:
Download App:
  • android
  • ios